പള്ളുരുത്തി: തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ കേന്ദ്ര മന്ത്രിയും പാർലമൻെറ് അംഗവും നിയമസഭ സമാജികനും യോഗ വേദിയിലെത ്തിയപ്പോൾ കണ്ടുനിന്നവർക്ക് അമ്പരപ്പ്. വെല്ലിങ്ടൺ ഐലൻഡിലെ വാക്വേയിൽ പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി വെസ്റ്റും ചേർന്ന് സംഘടിപ്പിച്ച ലോകാരോഗ്യ വാരാചരണത്തിൻെറ സമാപന പരിപാടിയിലാണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, പാർലമൻെറ് അംഗം കെ.വി. തോമസ്, ജോൺ ഫെർണാണ്ടസ് എം.എൽ.എ എന്നിവരടക്കമുള്ളവർ മെഗാ യോഗ പ്രകടനം നടത്തിയത്. പരിശീലകരുടെ നിർദേശത്തിനനുസരിച്ച് യോഗാസനങ്ങൾ നടത്താൻ ജനപ്രതിനിധികൾ ഏറെ വിഷമിച്ചെങ്കിലും ആവുംവിധം അവതരിപ്പിച്ചു. അൽപം താമസിച്ചെത്തിയതിനാൽ സ്ഥാനാർഥി പി. രാജീവിനും കെ.ജെ. മാക്സി എം.എൽ.എക്കും യോഗ ചെയ്യേണ്ടിവന്നില്ല. പകരം സംസാരത്തിലൊതുക്കി. കേന്ദ്ര മന്ത്രിയും എൻ.ഡി.എ സ്ഥാനാർഥിയുമായ അൽഫോൻസ് കണ്ണന്താനം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. സിജു ജോസഫ് പാലിയത്തറ അധ്യക്ഷതവഹിച്ചു. കെ.വി. തോമസ് എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, സ്ഥാനാർഥി പി. രാജീവ്, രൂപ ജോർജ്, ലിജു മോഹൻദാസ്, ജോസഫ് ജോൺ ചാണയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.