കൊച്ചി: സംസ്ഥാന സർക്കാർ കൊച്ചി ബിനാലെക്ക് സ്ഥിരം വേദിയാക്കി ഏറ്റെടുക്കുന്ന അഞ്ചേക്കർ ഭൂമിയിൽനിന്ന് രണ്ടേക ്കർ പ്രദേശത്തെ ഭൂരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ വിട്ടുനൽകണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി. കേരളത്തിൽ ഏറ്റവുമധികം ഭൂരഹിതർ തിങ്ങിപ്പാർക്കുന്ന പ്രദേശമായ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശത്തെ ജനങ്ങളെ അവഗണിച്ച് സംസ്ഥാന സർക്കാർ ബിനാലെക്ക് ഭൂമി ഏറ്റെടുത്തുനൽകുന്നത് മനുഷ്യത്വരഹിതവും വഞ്ചനാപരവുമായ നടപടിയാണ്. 100 കോടിയാണ് ഇതിനായി സർക്കാർ ചെലവഴിക്കുന്നത്. ഭൂമി ഏറ്റെടുത്തശേഷം 99 വർഷത്തേക്ക് പാട്ടത്തിന് നൽകണമെന്നാണ് ബിനാലെ ഫൗണ്ടേഷൻെറ ആവശ്യം. എന്നാൽ, അതിനായി പാട്ടക്കാലാവധി കഴിഞ്ഞ കുടിശ്ശികയുള്ള ഏക്കർകണക്കിന് സർക്കാർ ഭൂമികൾ പ്രദേശത്ത് ലഭ്യമാണെന്നിരിക്കെ അതൊന്നും പരിഗണിക്കാതെ കോടിക്കണക്കിന് രൂപ ജനങ്ങൾക്ക് ബാധ്യത വരുത്തുന്ന തരത്തിൽ െപാതുപണം ചെലവഴിക്കുന്നതിൽ അഴിമതിയുണ്ട്. വർഷങ്ങളായി നിരവധി പദ്ധതികൾ പറഞ്ഞ് ഭൂരഹിതരുടെ കണക്കെടുപ്പ് മാത്രമെടുക്കുകയും എന്നാൽ, പദ്ധതികളൊന്നും നടപ്പാക്കാത്ത പ്രദേശം കൂടിയാണ് ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും. ഇപ്പോൾ കേന്ദ്ര സർക്കാറിൻെറ സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതി പ്രകാരം ഭവന പദ്ധതികൾക്ക് 100 കോടിയിലധികം രൂപ ലഭ്യമാണ്. ഭൂമിയില്ല എന്നതാണ് പ്രസ്തുത ഫണ്ട് ചെലവാക്കുന്നതിൽ തടസ്സമായി നിൽക്കുന്നത്. സർക്കാർ ഇനിയും ഭൂരിഹത കുടുംബങ്ങളെ അവഗണിക്കുകയാണെങ്കിൽ സമര പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ഭൂസമരസമിതി കൺവീനർ കെ.എച്ച്. സദഖത്ത് എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.