കൊച്ചി: നട്ടെല്ലിന് ക്ഷതം സംഭവിച്ചും മറ്റും ദീർഘകാലമായി കിടപ്പിലായവർക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി നേതൃയോഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് അനുവദിച്ചതുപോലെ പോസ്റ്റൽ വോട്ടിങ് രീതി ഇതിന് പരീക്ഷിക്കാം. പരാതികൾക്കിടയില്ലാത്തവിധം ഇതിനുള്ള സംവിധാനമൊരുക്കണം. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പിലും ഇത് പ്രയോഗവത്കരിക്കാനുള്ള നടപടികളുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കമീഷന് 'തണൽ' നിവേദനവും സമർപ്പിച്ചു. ഭിന്നശേഷിക്കാർക്ക്, പ്രത്യേകിച്ച് വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് വോട്ടുചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സംവിധാനങ്ങൾ മാതൃകപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. 'തണൽ' ചെയർമാൻ എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറുമാരായ കെ.കെ. സലീം, എം.എം. മുഹമ്മദ് ഉമർ, വി.ഐ. ഷമീർ, സെക്രട്ടറിമാരായ രാജീവ് പള്ളുരുത്തി, സാബിത് ഉമർ, ജില്ല സമിതി അംഗം എ.ജി.സി. രാജൻ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി പൊതുസമ്മേളനം ഇന്ന് കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി നേതൃത്വത്തിൽ പാർലമൻെറ് മണ്ഡലം തല പൊതുസമ്മേളനം വെള്ളിയാഴ്ച പറവൂരിൽ നടക്കും. മുനിസിപ്പൽ ടൗൺഹാളിന് എതിർവശത്തെ ഗ്രൗണ്ടിൽ വൈകീട്ട് നാലിനാണ് സമ്മേളനം. സംഘ്പരിവാറിനെ പുറത്താക്കാൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനാണ് പാർട്ടി ആഹ്വാനം. സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, പാർട്ടി സംസ്ഥാന സമിതി അംഗം സമദ് നെടുമ്പാശ്ശേരി, ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ തുടങ്ങിയവർ സംസാരിക്കും. ദേശീയ പുരോഗതി സ്ത്രീപ്രാതിനിധ്യത്തിലൂടെ മാത്രം -പ്രഫ. സന്ദീപ് പാണ്ഡെ കൊച്ചി: പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽപ്പോലും പാർലമൻെറിൽ സ്ത്രീ പ്രതിനിധികൾ ഇന്ത്യയിലുള്ളതിെനക്കാൾ വളരെ കൂടുതലാണെന്ന് മനുഷ്യാവകാശ പ്രവർത്തകനും മഗ്സാസെ അവാർഡ് ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ. സ്ത്രീ ശാക്തീകരണവും രാജ്യപുരോഗതിയും നിയമനിർമാണ സഭകളിൽ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യത്തിലൂടെ മാത്രമെ കരഗതമാകൂവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ലോക്സഭ മണ്ഡലത്തിൽ ദേശീയ പുരോഗതിക്കായുള്ള സ്ത്രീ ശാക്തീകരണ സഖ്യത്തിൻെറ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ലൈല റഷീദിൻെറ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരില്ലാത്ത എറണാകുളം ജില്ല യാഥാർഥ്യമാക്കുകയും പ്രളയബാധിതർക്ക് സുസ്ഥിര പുനരധിവാസം ഉറപ്പുവരുത്തുകയെന്നതുമാണ് പ്രധാന ലക്ഷ്യമെന്ന് വനിത ജ്വാല സൊസൈറ്റി അധ്യക്ഷകൂടിയായ സ്ഥാനാർഥി ലൈല റഷീദ് യോഗത്തിൽ അറിയിച്ചു. പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. ഗോപി നറുകര, ജോർജ് ജേക്കബ്, ജോമി ഇലഞ്ഞിക്കൽ, ജോൺ ജോസഫ്, ജോൺസൺ പി. ജോൺ, പി.എൻ. സുരേന്ദ്രൻ, രാധിക രാജേന്ദ്രൻ, അശ്വതികൃഷ്ണ, അമ്പിളി ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.