തീരദേശത്ത്‌ എ.എൻ. രാധാകൃഷ്‌ണ​െൻറ‌ പര്യടനം

തീരദേശത്ത്‌ എ.എൻ. രാധാകൃഷ്‌ണൻെറ‌ പര്യടനം കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്‌ണൻ വ്യാഴാഴ്ച കയ്പമംഗലം മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ അഴീക്കോട്‌ സുനാമി കോളനിയില്‍നിന്ന്‌ ആരംഭിച്ച പര്യടനം ബി.ഡി.ജെ.എസ്‌ തൃശൂര്‍ ജില്ല സെക്രട്ടറി ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ എറിയാട്‌, എടവിലങ്ങ്‌, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടതിരിത്തി പഞ്ചായത്തുകളില്‍ പര്യടനം നടത്തി. ആദ്യ സ്വീകരണസ്ഥലമായ സുനാമി കോളനിയില്‍ പങ്കായം നൽകിയും, പെരിഞ്ഞനത്ത് വഞ്ചി നൽകിയുമാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. പര്യടനം രാത്രിയില്‍ കോതപറമ്പ്‌ ജങ്ഷനില്‍ സമാപിച്ചു. വെള്ളിയാഴ്ച ആലുവ നിയോജക മണ്ഡലത്തിലാണ്‌ പര്യടനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.