ബെന്നി ബഹനാനെ ട്വൻറി20 ബഹിഷ്കരിക്കും

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വൻറി20 ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ ് സ്ഥാനാർഥി ബെന്നി ബഹനാനെ ബഹിഷ്കരിക്കും. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ ട്വൻറി20യെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബെന്നി ബഹനാനെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ബെന്നി ബഹനാനെതിരെ നോട്ട ഉൾപ്പെടെ വോട്ടവകാശം വിനിയോഗിക്കാമെന്നാണ് ട്വൻറി20 നിലപാട്. ഞായറാഴ്ച വൈകീട്ട് കിഴക്കമ്പലത്ത് ട്വൻറി20യുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പൊതുസമ്മേളനവും സംഘടിപ്പിക്കും. പൊതുസമ്മേളനത്തിൽ മുൻ ഡി.ജി.പി ജേക്കബ് തോമസ് പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ നേരത്തേ ട്വൻറി20 ജേക്കബ് തോമസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുെന്നങ്കിലും രാജിതീരുമാനം വൈകിയതോടെ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.