എറണാകുളത്തിെൻറ ഹൃദയം തൊട്ട് ഹൈബി ഈഡൻ

എറണാകുളത്തിൻെറ ഹൃദയം തൊട്ട് ഹൈബി ഈഡൻ കൊച്ചി: കെ.എം. മാണിയുടെ അന്ത്യകർമങ്ങൾക്കുശേഷം വൈകീട്ട് 3.30നാണ് ഹൈബി ഈഡൻ വ്യാഴാഴ്ചത്തെ പര്യടനം ആരംഭിച്ചത്. തമ്മനം കാരണക്കോടം ജങ്ഷനിൽനിന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്‌ ഉദ്ഘാടനം ചെയ്ത പര്യടനം തമ്മനം, പാലാരിവട്ടം മേഖലകളിലേക്ക് നീങ്ങി. നഗരത്തിൻെറ ഹൃദയഭൂമിയിൽക്കൂടി കടന്നുവന്ന പര്യടനത്തിലുടനീളം നിറഞ്ഞ സ്വീകരണമാണ് കിട്ടിയത്. എ.കെ.ജി നഗർ ലേബർ കോളനി വഴി പര്യടനം തമ്മനം ജങ്ഷനിൽ എത്തിയപ്പോൾ നൂറുകണക്കിന് സമ്മതിദായകരുണ്ടായിരുന്നു. തമ്മനത്തെ സ്വീകരണശേഷം റൂബി ജങ്ഷൻ, കുരിശുപള്ളി എന്നിവ പിന്നിട്ട് ശാന്തിപുരം കോളനിയിൽ എത്തി. പുതിയ റോഡ് ജങ്ഷൻ, പൈപ്പ്‌ലൈൻ ജങ്ഷൻ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി വട്ടത്തിപ്പാടം, പള്ളിശ്ശേരി ജങ്ഷൻ വഴി അപ്പോളോ റോഡ് ജങ്ഷനിലേക്ക്. പാലാരിവട്ടം, ഹൻെറി കോളനി, കാട്ടിപ്പറമ്പ് ജങ്ഷൻ തുടങ്ങിയവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തറയിൽ ജങ്ഷനിലെത്തി. തുടർന്ന് ചേതന ജങ്ഷൻ, പുത്തൻപുരക്കൽ ജങ്ഷൻ എന്നിവിടങ്ങളിൽ ഒരുക്കിയ സ്വീകരണങ്ങളിൽ സംസാരിച്ചു. ആദ്യവസാനം ആവേശം വിതറിയ പര്യടനം കറുകപ്പിള്ളിയിൽ സമാപിച്ചു. വെള്ളിയാഴ്ച ഹൈബി ഈഡൻെറ പര്യടനം കണ്ണമാലി, ചെല്ലാനം, പള്ളുരുത്തി നോർത്ത്, കുമ്പളങ്ങി, തോപ്പുംപടി മേഖലകളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.