രാജീവിനെ വരവേറ്റ് വൈപ്പിന്‍

കൊച്ചി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ് തീരദേശമായ വൈപ്പിനില്‍ വ്യാഴാഴ്ച മൂന്നാംഘട്ട പര്യടനം നടത്തി. ഓരോ സ്വീകരണ കേന്ദ്രത്തിലും വെള്ളവും പഴങ്ങളും നല്‍കിയാണ് വീട്ടമ്മമാര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ചാപ്പ കടപ്പുറത്തെ അംഗൻവാടി പരിസരത്ത് നടന്ന സ്വീകരണത്തില്‍ ഷൈന്‍ എബി അന്തിക്കാട് മരത്തില്‍ പണിത വാല്‍ക്കണ്ണാടി രാജീവിന് സമ്മാനിച്ചു. തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സി.ആര്‍.എസ് നിയമത്തില്‍ ഇളവ് നല്‍കണമെന്ന് ഇടതുപക്ഷം നേരത്തെ തന്നെ അവശ്യപ്പെട്ടിട്ടുള്ളതാണെന്നും കുറേക്കൂടി മെച്ചപ്പെട്ട ജീവിതത്തിന് ഒന്നിച്ച് മുന്നേറാമെന്നും ഞാറക്കലില്‍ നൽകിയ സ്വീകരണത്തിൽ രാജീവ് പറഞ്ഞു. എളങ്കുന്നപ്പുഴ, കിഴക്കേനട, പുക്കാടുപാലം, കര്‍ത്തേടംപള്ളി പരിസരം, പി.കെ. പ്രഭാകരന്‍ റോഡ് ജങ്ഷന്‍, പെരുമാള്‍പടി മത്സ്യത്തൊഴിലാളി സഹകരണ സംഘം പരിസരം, മാലിപ്പുറം, വളപ്പ് ജങ്ഷന്‍, സ്‌കൂള്‍ മുറ്റം എം.ബി. രാജന്‍ പരിസരം, വളപ്പ് ബീച്ച് എ.എസ് ജങ്ഷന്‍, ചാപ്പക്കടപ്പുറം അംഗൻവാടി പരിസരം, മഞ്ഞനക്കാട് ബോട്ട് ജെട്ടി, കിഴക്കേ അപ്പങ്ങാട്, മഞ്ഞനക്കാട് ബോട്ട് ജെട്ടി, പുല്ലൂറ്റ് പറമ്പ് വടക്കേ വശം, ലവ്വേഴ്‌സ് വായനശാല, ചെറുപുഷ്പാലയം, ഒ.എല്‍.എച്ച് കോളനി, ഇരുമ്പുപാലം, ആശുപത്രിപ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.