വികസനം തെരഞ്ഞെടുപ്പ് വിഷയമാക്കിയതിന് നന്ദി -ഇന്നസൻെറ് കോലഞ്ചേരി: വികസനം തെരഞ്ഞെടുപ്പ് വിഷയമാക്കിയതിന് യു.ഡി.എഫിനോട് നന്ദിയുണ്ടെന്ന് ഇന്നസൻെറ്. കുന്നത്തുനാട് മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനത്തിന് തുടക്കംകുറിച്ച് പൂതൃക്ക പഞ്ചായത്തിലെ പരിയാരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷത്തിനിടക്ക് കിട്ടുന്ന 25 കോടി എം.പി ഫണ്ടില്‍ തൃപ്തിപ്പെടാതെ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളും കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടുകളും നിരന്തര സമ്മർദത്തിലൂടെ ലഭ്യമാക്കുകയും വികസനത്തിന് ഉപയോഗിക്കുകയുമാണ് എൽ.ഡി.എഫ് ചെയ്തത്. പാര്‍ലമൻെറില്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇത്രയും ചെയ്യാനായതില്‍ വലിയ അഭിമാനമുണ്ടെന്നും ഇന്നസൻെറ് പറഞ്ഞു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പള്ളിപ്പാട്ട് റോഡ് ഷോയും നടന്നു. പരിയാരത്തുനിന്ന് ആരംഭിച്ച കുന്നത്തുനാട് മണ്ഡലത്തിലെ മൂന്നാംഘട്ട പ്രചാരണം ചൂണ്ടി, വടയമ്പാടി, കോലഞ്ചേരി, തമ്മാനിമറ്റം, പൂതൃക്ക, മീമ്പാറ, വെങ്കിട, നടുക്കുരിശ്, മാമല, വരിക്കോലി, പുറ്റുമാനൂര്‍, പുത്തന്‍കുരിശ്, വടവുകോട്, കാണിനാട്, കരിമുകള്‍, ചാലിക്കര, കുഴിക്കാട് വഴി സ്‌റ്റെര്‍ലിങ് ഗ്യാസ് ജങ്ഷനിലെത്തി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.