കാലടി: ശ്രീമൂലനഗരം രാജഗിരി പള്ളിയിലെ വിശുദ്ധവാര തിരുകർമങ്ങൾക്ക് ഓശാന ഞായറാഴ്ച തുടക്കമാകും. ഈ മാസം 14ന് രാവിലെ 6.30ന് കപ്പേളയിൽ തിരുകർമങ്ങളുടെ ആരംഭിക്കും. തുടർന്ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം. ഓശാന സന്ദേശം, കുർബാന. 18ന് പെസഹ വ്യാഴാഴ്ച രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷ, രാത്രി ഏഴിന് അപ്പംമുറിക്കൽ ശുശ്രൂഷ, 19ന് ദുഃഖവെള്ളി ദിനത്തിൽ രാവിലെ ഏഴിന് തിരുകർമങ്ങൾ ആരംഭിക്കും. വൈകീട്ട് നാലിന് ആഘോഷമായ കുരിശിൻെറവഴി, പീഡാനുഭവസന്ദേശം, നഗരികാണിക്കൽ, കല്ലറയിലെ സംസ്കാരം. തുടർന്ന് ചിരട്ടക്കഞ്ഞി. 21ന് ഉയിർപ്പ് തിരുകർമങ്ങൾ രാത്രി 11.45ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.