കൊച്ചി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിൻെറ പ്രചാരണം തൃക്കാക്കര മണ്ഡലത്തിലെ രണ്ടാം ഘട്ട പൊതുപര്യടനം ചമ്പക്ക ര വടക്കേത്തറയില്‍നിന്നാണ് ആരംഭിച്ചത്. സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് എറണാകുളം ലോക്‌സഭ മണ്ഡലം കണ്‍വീനര്‍ സി.എം. ദിനേശ് മണി, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി.എന്‍. രാധാകൃഷ്ണന്‍, സി.പി.എം വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി. വിന്‍സൻറ് എന്നിവര്‍ പങ്കെടുത്തു. ചമ്പക്കരയില്‍ മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ കച്ചവടം കഴിഞ്ഞിട്ടും കാത്തുനിന്നു. വലിയ കൂട പഴം നല്‍കിയാണ് പേട്ടയിൽ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. എ.കെ.ജി റോഡില്‍ കരേപ്പറമ്പില്‍ കെ.ആര്‍. ജോഷി രാജീവിന് നല്‍കിയത് താന്‍ വളര്‍ത്തുന്ന പ്രാവിനെയായിരുന്നു. എ.കെ.ജി റോഡില്‍ രക്തസാക്ഷി എം.ആര്‍. വിദ്യാധരൻെറ കുടുംബവുമുണ്ടായിരുന്നു. രോഗശയ്യയില്‍ കഴിയുന്ന മുന്‍ പാര്‍ട്ടി പ്രവര്‍ത്തക വത്സല ചന്ദ്രനെ പി. രാജീവ് തൈക്കൂടത്തെ വീട്ടിലെത്തി കണ്ടു. 2014ൽ തങ്ങളുടെ അച്ഛൻ പ്രദീപിന് ഹൃദയശസ്ത്രയക്രിയക്ക് സഹായവുമായെത്തിയ രാജീവിന് വിജയാശംസകള്‍ എഴുതിയ ഉപഹാരവുമായാണ് ആദര്‍ശും അയനയും വൈറ്റില ബണ്ട് റോഡില്‍ കാത്തുനിന്നത്. ഇപ്പോൾ രാജീവിൻെറ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണിപ്പോള്‍ പ്രദീപും ഭാര്യ ഷീജയും. കടവന്ത്ര കവലക്കല്‍ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് വന്ന ആനയും എളംകുളം ഐക്യനഗറില്‍ വെച്ച് രാജീവിൻെറ പൊതുപര്യടനത്തില്‍ അണിചേര്‍ന്നു. കടവന്ത്രയില്‍ ബലോണ ക്ലബ്, വിനോബ നഗര്‍, അച്ച ജങ്ഷന്‍, ഗിരിനഗര്‍, കടവന്ത്ര മുത്തൂറ്റ് പരിസരം എന്നിവിടങ്ങളിലും എളംകുളത്ത് കെ.കെ.എഫ് കോളനി ജങ്ഷന്‍, പാലാത്തുരുത്ത്, ഐക്യ നഗര്‍, മുട്ടത്തില്‍ ലെയിന്‍ റോഡ് എന്നീ സ്വീകരണ കേന്ദ്രങ്ങളിലും നാട്ടുകാരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥാനാർഥിക്ക് സ്വീകരണം നൽകി. തുടര്‍ന്ന് വൈറ്റിലയിലും തൃക്കാക്കരയിലും പി. രാജീവ് പര്യടനം നടത്തി. ശനിയാഴ്ച രാവിലെ 7.30ന് കതൃക്കടവ് ഗവ. ഹോമിയോ ഡിസ്പെന്‍സറിക്ക് സമീപത്തുനിന്ന് പര്യടനം ആരംഭിക്കും. കലൂര്‍, വടുതല, ചിറ്റൂര്‍, ചെരാനല്ലൂര്‍, കുന്നുംപുറം മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങി രാത്രി എട്ടിന് കുന്നുംപുറം ജങ്ഷനില്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.