ബധിരർക്കും മൂകർക്കും വിവാഹഒരുക്ക കോഴ്സ്​

കൊച്ചി: ബധിരരും മൂകരുമായ യുവതീയുവാക്കൾക്ക് വിവാഹഒരുക്ക കോഴ്സ് 12, 13, 14 തീയതികളിൽ പാലാരിവട്ടം പി.ഒ.സിയിലും ആഗസ്റ്റ് 9, 10, 11 തീയതികളിൽ കൊട്ടിയം ക്രിസ്തു ജ്യോതിസ് ആനിമേഷൻ സൻെററിലും നടക്കും. കെ.സി.ബി.സി ഫാമിലി കമീഷനാണ് നേതൃത്വം നൽകുന്നത്. കത്തോലിക്കർക്കും അകത്തോലിക്കും കോഴ്സിൽ പങ്കെടുക്കാം. ഫാ. പോൾ മാടശ്ശേരി (സെക്രട്ടറി, കെ.സി.ബി.സി ഫാമിലി കമീഷൻ), ഫാ. ബിജു (ഹോളിക്രാസ്, കോട്ടയം), ഫാ. ജോഷി മയ്യാറ്റിൽ (കൊച്ചി), ഫാ. സാജു കുത്തോടി പുത്തൻപുരയിൽ സി.എസ്.ടി (പാലാ), സിസ്റ്റർ അഭയ എഫ്.സി.സി (എറണാകുളം), ഡോ. സുമ ജിൽസൺ, കുഞ്ഞുമോൾ, ജോഷി, സ്റ്റാലിൻ തോമസ്, കെ.സി. ഐസക് എന്നിവരടങ്ങുന്ന സംഘമാണ് ക്ലാസ് നയിക്കുന്നത്. സൈൻ ലാംഗ്വേജിലായിരിക്കും ക്ലാസുകൾ. ഫോൺ: 99950 28229, 94976 05833, kcbcfamilycommission@gmail.com, kcbcfamilycommission.org. സ്റ്റാര്‍ട്ടപ് അന്തരീക്ഷം ഒരുക്കാനുള്ള വെല്ലുവിളി നേരിടുന്നതില്‍ മേക്കര്‍വില്ലേജിൻെറ പങ്ക് നിസ്തുലം -അരുണ സുന്ദരരാജന്‍ കൊച്ചി: സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ട അന്തരീക്ഷം ഒരുക്കുന്നതാണ് സര്‍ക്കാറുകള്‍ക്ക് മുന്നിലെ വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച 'ഹാര്‍ഡ്ടെക്-19' സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ലോകോത്തര നിലവാരം നേടുക എന്നതാണ് സ്റ്റാര്‍ട്ടപ്പുകൾ നേരിടാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തനിച്ച് ഈ നിലവാരം കൈവരിക്കാനാവില്ല. അതിനായി സംരംഭകര്‍ക്കുവേണ്ട അന്തരീക്ഷം ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാറിൻെറ ചുമതലയാണ്. കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി ജോയൻറ് സെക്രട്ടറി എസ്. ഗോപാലകൃഷ്ണന്‍, ഐ.ഐ.ഐ.ടി.എം-കെ ചെയര്‍മാന്‍ മാധവന്‍ നമ്പ്യാര്‍ എന്നിവർ സംസാരിച്ചു. തെങ്ങില്‍നിന്ന് നീര ചെത്തുന്നതിനുവേണ്ടി നവ ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ നിര്‍മിച്ച മെഷിന്‍ അരുണ സുന്ദരരാജന്‍ പുറത്തിറക്കി. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് സ്വാഗതവും മേക്കര്‍വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ വിജയിച്ച സ്റ്റാര്‍ട്ടപ് കമ്പനികളുടെ അനുഭവകഥകള്‍ സംരംഭകരുമായി പങ്കുവെക്കുന്നതിനും നിക്ഷേപകരുമായി ആശയവിനിമയം നടത്തുന്നതിനുമാണ് ഹാര്‍ഡ്ടെക് സമ്മേളനം ലക്ഷ്യമിടുന്നത്. അവസാനദിനം രാജ്യത്തെ മുന്‍നിര സ്റ്റാര്‍ട്ടപ് സംരംഭകര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.