കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മേധാവിത്വം സ്ഥാപിക്കാന്‍ െചലവഴിക്കുന്ന കോടികളുടെ കണക്ക് സംബന്ധിച്ച എം.കെ. രാഘവന്‍ എം.പിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്.ഡി.പി.ഐ ചാലക്കുടി ലോക്സഭ മണ്ഡലം സ്ഥാനാർഥി പി.പി. മൊയ്തീന്‍കുഞ്ഞ് കുറ്റപ്പെടുത്തി. പണമൊഴുക്കി ജനഹിതം വിലയ്ക്ക് വാങ്ങി ജനാധിപത്യം അട്ടിമറിക്കുന്ന ശൈലിയാണ് യു.ഡി.എഫും എല്‍.ഡി.എഫും എന്‍.ഡി.എയും പയറ്റുന്നത്. രാജ്യത്തെ രാഷ്ട്രീയ അഴിമതിയുടെ മൂലകാരണം പണമൊഴുക്കിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ്. ചാലക്കുടി മണ്ഡലത്തില്‍ മുന്നണി സ്ഥാനാർഥികള്‍ അയ്യായിരത്തിലധികം ചുവരെഴുത്തുകള്‍ എഴുതിയിട്ടുണ്ട്. കൂടാതെ, നാലോളം തരത്തിലുള്ള ഫ്ലക്‌സുകളും പോസ്റ്ററുകളും മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചിട്ടുമുണ്ട്. അവയുടെ കണക്ക് കൃത്യമായി രേഖപ്പെടുത്തിയാല്‍തന്നെ അനുവദിക്കപ്പെട്ട തുകയുടെ എത്രയോ ഇരട്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.