കൊച്ചി മാരത്തണ്‍ നാളെ

കൊച്ചി: ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ ലോകാരോഗ്യദിനമായ ഞായറാഴ്ച മാരത്തണ്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള് ‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൊതുകുരഹിത കൊച്ചി എന്ന ആശയത്തിലൂന്നിയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. പത്ത്, അഞ്ച് കിലോമീറ്റര്‍ കാറ്റഗറികളിലായാണ് മാരത്തണ്‍. പത്ത് കിലോമീറ്ററില്‍ ഒന്നാംസ്ഥാനം ലഭിക്കുന്ന ആള്‍ക്ക് 10,000 രൂപയും രണ്ടാംസ്ഥാനം ലഭിക്കുന്നയാള്‍ക്ക് 5000 രൂപയും അഞ്ചുകിലോമീറ്റര്‍ മാരത്തണില്‍ ഒന്നാംസ്ഥാനം 8000 രൂപയും രണ്ടാംസ്ഥാനം 4000 രൂപയും ലഭിക്കും. 14 പീക്‌സിൻെറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തണില്‍ ഫിനിഷ് ചെയ്യുന്ന എല്ലാവര്‍ക്കും മെഡല്‍ ലഭിക്കും. സുംബ ഡാന്‍സിൻെറ അകമ്പടിയോടെ വാംഅപ്പും സംഘടിപ്പിച്ചിട്ടുണ്ട്. സ്‌പോട്ട് രജിസ്‌ട്രേഷനുണ്ടായിരിക്കും. 300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വാര്‍ത്തസമ്മേളനത്തില്‍ ഐ.എം.എ സ്‌പോര്‍ട്സ് വിങ് കണ്‍വീനര്‍ ഡോ. വിനോദ് പദ്മനാഭന്‍, പ്രസിഡൻറ് ഡോ. എം.ഐ. ജുനൈദ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.