ഇടക്കൊച്ചിയിൽ ആവേശമായി ഹൈബി ഈഡൻ

ഹൈബിക്ക് രതീഷിൻെറ സ്നേഹ സമ്മാനം കൊച്ചി /തൃപ്പൂണിത്തുറ: പനങ്ങാട് ഉദയത്തുംവാതിലിൽനിന്ന് വ്യാഴാഴ്ച ആരംഭിച്ച ഹൈ ബി ഈഡൻെറ പ്രചാരണം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. ചേപ്പനം കോതേശ്വരം വഴി കുറുന്തോടത്ത് മൂലേപ്പറമ്പ് പ്രദേശങ്ങളിൽ സ്വീകരണം. പനങ്ങാട്ടുനിന്ന് ആരംഭിച്ച പര്യടനത്തിന് അകമ്പടിയായി ഇരുചക്ര വാഹനങ്ങളുടെ നീണ്ട നിരയുമുണ്ടായിരുന്നു. ഉച്ചയോടെ പനങ്ങാട് കുമ്പളം പ്രദേശങ്ങളിൽ പര്യടനം പൂർത്തിയാക്കി. കുമ്പളം യോഗപ്പറമ്പിൽ കുട്ടികളോടൊപ്പം വൃക്ഷത്തൈ നട്ടു. കുഫോസിൽ എത്തി അധ്യാപക അനധ്യാപക സുഹൃത്തുക്കളെയും നേരിൽക്കണ്ട് പിന്തുണ തേടി, വിദ്യാർഥികളുമായി സംവദിച്ചു. ഉച്ചതിരിഞ്ഞ് പള്ളുരുത്തിയിൽനിന്ന് ആരംഭിച്ച പര്യടനം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കടേഭാഗം വ്യാസപുരം, മഠത്തിൽപറമ്പ് പ്രദേശങ്ങൾ സന്ദർശിച്ച് പള്ളുരുത്തി കച്ചേരിപ്പടിയിൽ എത്തി. തുടർന്ന് പെരുമ്പടപ്പിലേക്ക് വൻ സ്വീകരണം. കൊവേന്ത ജങ്ഷൻ കുമ്പളങ്ങി വഴി പ്രദേശങ്ങളിലെ പര്യടനം പൂർത്തിയാക്കി ഇടക്കൊച്ചിയിലെത്തി. പൈ ജങ്ഷൻ, പാമ്പായിമൂല, കുമ്പളം ഫെറി തുടങ്ങി ഇടക്കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം പൂർത്തിയാക്കി ഇടക്കൊച്ചി ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഏരൂർ കോഴിവെട്ടും വെളിയിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന് പ്രവർത്തകർ സ്വീകരണം നൽകി. ഇതിനിടയിൽ ആർ.എൽ.വി കോളജ് ഫൈൻ ആർട്സ് വിദ്യാർഥി രതീഷ് കളിമണ്ണിൽ തീർത്ത കർണാടകയിലെ ഹംപിയിലെ കൃഷ്ണദേവരായർ ക്ഷേത്രത്തിൻെറ ഉൾവശത്തെ തേരിൻെറ മാതൃക ഹൈബിക്ക് സ്നേഹോപഹാരമായി സമ്മാനിച്ചു. ശനിയാഴ്ച കരമാല്ലൂർ, അയിരൂർ, ആലങ്ങാട് പ്രദേശങ്ങളിൽ പര്യടനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.