ജനകീയ ആരോഗ്യ പാര്‍ലമെൻറ് ഇന്ന്

ജനകീയ ആരോഗ്യ പാര്‍ലമൻെറ് ഇന്ന് കൊച്ചി: എറണാകുളം ജൈവജീവിതം കാമ്പയിന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ആരോഗ ്യ പാര്‍ലമൻെറ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കലൂര്‍ ഐ.എ.എ ഹാളില്‍ ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പാര്‍ലമൻെറ് ഓങ്കോളജിസ്റ്റ് ഡോ. പി.വി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. തേവര എസ്.എച്ച് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫാ. ജെ. പ്രശാന്ത് സി.എം.ഐ മുഖ്യപ്രഭാഷണം നടത്തും. ലോകാരോഗ്യ ദിനമായ ഏഴിന് സുരക്ഷിത ഭക്ഷണത്തിൻെറ പ്രാധാന്യം മനസ്സിലാക്കി നല്‍കുന്നതിനായി വീടുകള്‍ സന്ദര്‍ശിച്ച് കമ്മിറ്റി വളൻറിയര്‍മാര്‍ കാമ്പയിന്‍ നടത്തും. ആരോഗ്യ സൂചികയില്‍ കേരളം വികസിത രാജ്യങ്ങള്‍ക്കൊപ്പമോ അതിനു മുകളിലോ ആണെങ്കിലും രോഗാതുരതയുടെ കാര്യത്തില്‍ മറിച്ചാണെന്ന് കമ്മിറ്റി ഭാരവാഹി എം.എം. അബ്ബാസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജനസംഖ്യയുടെ 20 ശതമാനം ആളുകള്‍ക്കും ഇന്ന് പലവിധ അസുഖങ്ങളുമുണ്ട്. ഇതിന് പ്രധാന കാരണം ഭക്ഷണശീലങ്ങളാണ്. സുരക്ഷിത ഭക്ഷണ ഉല്‍പാദനത്തില്‍ കേരളീയര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ പി.എന്‍. സജി, എം.പി. വിജയന്‍, ജി.എച്ച്. ജോർജുകുട്ടി ജേക്കബ് തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.