അജ്മൽ ബിസ്​മി ഷോറൂമുകളിൽ വിഷു–ഈസ്​റ്റർ മെഗാ സെയിൽ തുടങ്ങി

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മി എൻറർൈപ്രസിന് കീഴിലുള്ള ഷോറൂമുകളിൽ വൻ ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കുമൊപ്പം വിഷു-ഈസ്റ്റർ മെഗാ സെയിൽ തുടങ്ങി. ഹൈപർ മാർട്ട് വിഭാഗത്തിൽ ഒട്ടേറെ ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവക്ക് ആകർഷകമായ വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. െതരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് കോംബോ, ഒന്നിനൊന്ന് സൗജന്യം ഓഫറുകളും അവതരിപ്പിച്ചിരിക്കുന്നു. വൻ വിലക്കുറവിൽ അവതരിപ്പിച്ചിരിക്കുന്ന ഇന്ത്യൻ-ഇംപോർട്ടഡ് േക്രാക്കറി ഉൽപന്നങ്ങളുടെ േശ്രണിയാണ് മറ്റൊരു ആകർഷണം. എൽജി, സാംസങ്, പാനസോണിക്, വേൾപൂൾ, തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഡീലറായ ബിസ്മി ഏറ്റവും പുതിയ മോഡലുകളിൽ ഉൾപ്പെടെ വൻവിലക്കുറവും ഓഫറുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പംതന്നെ കേടുപാടുകൾ സംഭവിച്ചതും പഴയതുമായ ഗൃഹോപകരണങ്ങൾ ഏറ്റവും കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനായി പലിശരഹിത തവണവ്യവസ്ഥകളും െതരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്കൊപ്പം ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.