സി.ബി.എസ്​.ഇ: ഉപാധികളോടെ 20 ദിവസം അവധിക്കാല ക്ലാസിന്​ അനുമതി

കൊച്ചി: വേനലവധിക്കാലത്ത് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് പരമാവധി 20 ദിവസം വരെ ഉപാധികളോടെ ക്ലാസ് നടത്തിപ്പിന് ഹൈകോടതിയുടെ അനുമതി. അവധിക്കാല ക്ലാസ് വേണമെന്നാവശ്യപ്പെടുന്ന പി.ടി.എയുടെ പ്രമേയം സഹിതം പ്രിൻസിപ്പൽമാർ നൽകുന്ന അപേക്ഷ പരിഗണിച്ച് സി.ബി.എസ്.ഇ റീജനൽ ഡയറക്ടർമാർ അവധി ക്ലാസുകൾ അനുവദിക്കുന്നതിൽ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. കഴിഞ്ഞ അധ്യയനവർഷം കുറഞ്ഞുപോയ ക്ലാസുകളുടെ കണക്ക് പരിശോധിച്ചും വേനല്‍ച്ചൂട് കുട്ടികളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ ശുദ്ധജലം, ഫാൻ, ടോയ്ലറ്റ് സൗകര്യം തുടങ്ങിയവ ലഭ്യമാണോയെന്ന് വിലയിരുത്തിയും വേണം അനുമതി നൽകാൻ. പരമാവധി 20 ദിവസം വരെ നൽകാമെങ്കിലും അത്രയും ദിവസം വേണ്ടതുണ്ടോയെന്ന് വിലയിരുത്തി ആവശ്യമെങ്കിൽ സി.ബി.എസ്.ഇ റീജനൽ ഡയറക്ടർക്ക് ഇതിലും കുറഞ്ഞ ദിവസവും അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ തടഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് തൃപ്പൂണിത്തുറ എസ്.ഡി.െക.വൈ ഗുരുകുല വിദ്യാലയമടക്കം പത്തോളം സ്കൂളുകള്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.