ഏഴ്​ വയസ്സുകാര​ന്​ ക്രൂരമർദനം: ഹൈകോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: തൊടുപുഴയിൽ ഏഴ് വയസ്സുകാരനും സഹോദരനും മാതാവിൻെറ ആൺസുഹൃത്തിൻെറ ക്രൂരമർദനത്തിനിരയായ സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്നിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് സമർപ്പിച്ച കത്തിൻെറ അടിസ്ഥാനത്തിലാണ് നടപടി. അരുൺ ആനന്ദ് എന്നയാളുടെ മനുഷ്യത്വരഹിതമായ ആക്രമണമാണ് രണ്ട് കുട്ടികൾക്കും നേരെയുണ്ടായതെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. മാധ്യമങ്ങളും ആശുപത്രി അധികൃതരും നൽകുന്ന വിവരമനുസരിച്ച് അതി ഗുരുതരാവസ്ഥയിലുള്ള ഏഴ് വയസ്സുള്ള മൂത്ത കുട്ടി ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുകയാണ്. കേവലം ഒരു നിയമനടപടി എന്നതിനപ്പുറം ഭാവിയിൽ ഇത്തരം പ്രവണതകൾ തടയുന്നതിനും കുട്ടികൾക്കെതിരായ ക്രൂരതകൾക്കും അതിക്രമങ്ങൾക്കുമെതിരെ ഫലപ്രദവും ശക്തവുമായ നടപടികൾ ഉറപ്പാക്കാനും നടപടി വേണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് പൊതുതാൽപര്യ ഹരജിയായി വിഷയം പരിഗണിച്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.