അവധിക്കാല ക്ലാസുകളുടെ സമയം മാറ്റണം

കൊച്ചി: സംസ്ഥാനത്ത് വർധിച്ചുവരുന്ന താപനില പരിഗണിച്ച് കുട്ടികൾക്കായി ഇടവകകളിൽ നടത്തിവരുന്ന അവധിക്കാല പരിശീ ലന പരിപാടികൾ മാറ്റിവെക്കുകയോ രാവിലെ 10ന് മുമ്പ് അവസാനിക്കുന്ന വിധത്തിലോ, വൈകീട്ട് നാലിനുശേഷം നടത്തുന്നവിധമോ പുനഃക്രമീകരിക്കണമെന്ന് ആർച് ബിഷപ് എം. സൂസപാക്യം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കുട്ടികളുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമായിക്കരുതി ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എല്ലാ രൂപതകളും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.