ചേർത്തല: ബൈക്കിലെത്തി കാൽനടക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന മോഷ്ടാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു. ആര്യാട് പഞ്ചായത്ത് ആറാംവാർഡ് കോമളപുരം ഷാഫി മൻസിലിൽ ഷാഫിയാണ് (22) പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെ തിരുവിഴ റെയിൽവേ സ്റ്റേഷൻ റോഡിലാണ് സംഭവം. പ്രദേശവാസിയായ ഗോപികയെന്ന പെൺകുട്ടി പി.എസ്.സി കോച്ചിങ് ക്ലാസ് കഴിഞ്ഞ് റോഡിലൂടെ വീട്ടിലേക്ക് മടങ്ങവെ പിന്നിൽനിന്ന് ബൈക്കിലെത്തിയ ഷാഫി രണ്ടരപവൻെറ മാല പൊട്ടിച്ചെടുത്ത് കടന്നെന്ന് നാട്ടുകാർ പറഞ്ഞു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരിൽ ചിലർ പിന്തുടർന്ന് പിടികൂടി. തുടർന്ന് അർത്തുങ്കൽ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഷാഫിയുടെ ദേഹപരിശോധന നടത്തി മാല കണ്ടെത്തി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.