അതിരൂപത ഭൂമിയിടപാട്: ഇഞ്ചോടി കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ 2013-18 കാലഘട്ടത്തില്‍ നടന്ന സ്ഥലം വാങ്ങല്‍, വില്‍പനയുമായി ബന്ധപ്പെട്ടുണ് ടായ വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അപ്പോസ്‌തലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്ത് നിയമിച്ച ജോസഫ് ഇഞ്ചോടി കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് കളമശ്ശേരിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡോ. ജോസഫ് ഇഞ്ചോടി, അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ബിഷപ് ജേക്കബ് മനത്തോടത്തിന് കൈമാറി. റോമിലെ പൗരസ്ത്യ സഭാസമിതിയുടെ തലവന്‍ കര്‍ദിനാള്‍ സാന്ദ്രിക് ബിഷപ് ഈ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. അതിരൂപതയുടെ കീഴില്‍ നടന്ന സ്ഥലമിടപാടുകള്‍ നിരവധി ആരോപണങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വഴിവെച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ജൂണില്‍ പാലക്കാട് രൂപത ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ എറണാകുളം അതിരൂപതയുടെ അപ്പോസ്‌തലിക്ക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പാപ്പ നിയോഗിച്ചത്. തുടര്‍ന്ന് രൂപതയുടെ കീഴില്‍ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോര്‍ട്ട് കൈമാറാനും വത്തിക്കാന്‍ ബിഷപ്പിനോട് നിര്‍ദേശിച്ചു. ഇതിൻെറ അടിസ്ഥാനത്തിലാണ് രാജഗിരി കോളജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ജോസഫ് ഐ. ഇഞ്ചോടി കണ്‍വീനറും കൊച്ചി സര്‍വകലാശാല മാനേജ്മൻെറ് വിഭാഗം പ്രഫസർ ഡോ. സാം തോമസ്, ഹൈകോടതി അഭിഭാഷകന്‍ എബ്രഹാം കെ. ജോണ്‍, ചാര്‍ട്ടേഡ് അക്കൗണ്ടൻറ് റോമിഡ് സി.ജെ, ഫാ. ജോർജ് അരീക്കല്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി രൂപവത്കരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.