രാഹുലിൻെറ സ്ഥാനാർഥിത്വത്തോടെ യു.ഡി.എഫില്‍ പുത്തനുണര്‍വ് -മാന്നാര്‍ അബ്ദുല്‍ ലത്തീഫ് മാന്നാര്‍: രാഹുല്‍ ഗാന്ധ ിയുടെ സ്ഥാനാർഥിത്വത്തോടെ കോണ്‍ഗ്രസിലും യു.ഡി.എഫിലും പുത്തനുണര്‍വും ആവേശവും ഉണ്ടായിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്. യു.ഡി.എഫ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാറിൻെറയും കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാറിൻെറയും ദുര്‍ഭരണത്തിനും അക്രമ രാഷ്ട്രീയത്തിനും എതിരെ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് രാധേഷ് കണ്ണന്നൂര്‍ അധ്യക്ഷത വഹിച്ചു. തോമസ് ചാക്കോ, കെ. വേണുഗോപാല്‍, ജോജി ചെറിയാന്‍, സുജ ജോഷ്വാ, പി.എസ്. ഉമ്മര്‍കുട്ടി, രാജു താമരവേലില്‍, സതീഷ് ശാന്തിനിവാസ്, അജിത്ത് പഴവൂര്‍, ഹരി കുട്ടമ്പേരൂര്‍, ഷാജി കോമ്പുറത്ത്, കെ. ബാലസുന്ദരപ്പണിക്കര്‍, ടി.കെ. ഷാജഹാന്‍, സുജിത്ത് ശ്രീരംഗം എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി സ്റ്റോര്‍ ജങ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനം പരുമലക്കടവില്‍ സമാപിച്ചു. ഫയർഫോഴ്സ് വാഹനം ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക് ചെങ്ങന്നൂർ: ഫയർഫോഴ്സിൻെറ വാഹനം ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിേക്കറ്റു. പുലിയൂർ രജ്ഞു ഭവനത്തിൽ അജികുമാറിനാണ് (49) പരിക്കേറ്റത്. കഴിഞ്ഞ ദിവസം മുണ്ടൻകാവ് ജങ്ഷനിൽവെച്ചാണ് ഫയർഫോഴ്സിൻെറ വാഹനം തട്ടിയത്. തിരുവല്ല ഫയർസ്റ്റേഷനിലെ വാഹനമായിരുന്നു. പുലിയൂർ കിഴക്കേ നടയിലെ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ് അജികുമാർ. വീടുപണിയുമായി ബന്ധപ്പെട്ട് സാധനങ്ങൾ വാങ്ങാൻ മുണ്ടൻകാവിൽ വന്നതായിരുന്നു ഇദ്ദേഹം. പേരിശ്ശേരി-മുണ്ടൻകാവ് റോഡിൽനിന്നും എം.സി റോഡിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഫയർഫോഴ്സിൻെറ വാഹനം ഓട്ടോയുമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം തകർന്നു. രണ്ട് കാലുകൾക്കും ഒടിവ് പറ്റിയ അജിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിലെ ഒടിവും മസിലുകൾക്കുള്ള സാരമായ പരിക്കും കാരണം അവിടെനിന്നും അപ്പോൾ തന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.