അജയ്കുമാർ: കള്ളനായ കലാകാരൻ

കൊച്ചി: 'കാക്കിക്കുള്ളിലെ കലാഹൃദയം' എന്ന പ്രയോഗത്തിന് പകരം കാക്കനാട് ജില്ല ജയിലിൽനിന്ന് പുതിയൊരു പ്രയോഗം വരുന ്നു, 'കള്ളനായ കലാകാരൻ'. മോഷണക്കുറ്റത്തിന് ജില്ല ജയിലിൽ ശിക്ഷയനുഭവിക്കുന്ന അജയ്കുമാറാണ് ഈ പ്രയോഗത്തിന് അർഹൻ. ഇയാൾ വരച്ച ഒട്ടേറെ ചിത്രങ്ങൾ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. മോഷണവും ചിത്രം വരയുമാണ് അജയിൻെറ നേരേമ്പാക്കുകൾ. കോലഞ്ചേരി സ്വദേശിയായ ഇയാള്‍ മോഷണക്കുറ്റത്തിന് പല ജയിലിലും കിടന്നിട്ടുണ്ട്. അഞ്ചുമാസം മുമ്പ് വീണ്ടും ജില്ല ജയിലിലെത്തുകയായിരുന്നു. ജയിലിലെ ഒഴിവുസമയങ്ങളിലായിരുന്നു ചിത്രം വര. അധികൃതരും പ്രോത്സാഹനവുമായി ഒപ്പം നിന്നു. അജയ് വരച്ച അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട മധുവിൻെറ ചിത്രം ആസ്വാദകഹൃദയങ്ങൾ പിടിച്ചുലക്കുന്നതാണ്. പ്രകൃതിയുടെ പല നിറങ്ങളും മനുഷ്യജീവിതത്തിൻെറ വിവിധ ഭാവങ്ങളുമെല്ലാം ഈ കലാകാരൻെറ കാൻവാസിൽ നിറയുന്നു. ജില്ല ജയിലിലെ ഒരു ചടങ്ങിനെത്തിയ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖക്ക് അജയ് കുമാർ സമ്മാനിച്ചത് അവരുടെ സുന്ദരമായ ചിത്രമാണ്. ഡി.ജി.പി ഉൾെപ്പടെ എല്ലാവരും അജയിലെ പ്രതിഭയെ അഭിനന്ദിച്ചു. ജയിലില്‍ നടന്ന ചടങ്ങില്‍ അജയിന് ഉപഹാരം നല്‍കി അനുമോദിക്കുകയും ചെയ്തു. അജയ് വരച്ച ചിത്രങ്ങൾ ജയിൽ ചുവരുകളിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.