അരൂർ: ഫയർസ്റ്റേഷൻ നിർമിക്കാനിരിക്കുന്ന സ്ഥലത്ത് കെട്ടിട നിർമാണ അവശിഷ്ടങ്ങൾ തള്ളി. നാട്ടുകാർ ടിപ്പർ ലോറി പിടി ച്ചെടുത്ത് പൊലീസിനെ ഏൽപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കായലോരത്തുള്ള ഫയർ സ്റ്റേഷൻ സ്ഥലത്ത് കക്കൂസ് മാലിന്യമുൾെപ്പടെ തള്ളുന്നത് പതിവായ സാഹചര്യത്തിൽ നാട്ടുകാർ വാഹനങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്തോ മാലിന്യം തള്ളി ഉടൻ പോകാൻ തിടുക്കം കാട്ടിയ ടിപ്പർ നാട്ടുകാർ തടയുകയായിരുന്നു. മലിന്യമല്ല കെട്ടിടത്തിൻെറയും മരങ്ങളുടെയും അവശിഷ്ടങ്ങളാെണന്നും കെ.എസ്.ഇ.ബി കരാർ ജോലിക്കാരാണെന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ, നാട്ടുകാർ ഇയാളെയും വാഹനത്തെയും അരൂർ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. വണ്ടിയും ഡ്രൈവറെയും പിഴ ചുമത്തി പൊലീസ് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.