കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം തയാറാക്കി മാസങ്ങൾ പിന്നിട്ടിട്ടും കോടതിയിൽ സമർപ്പിക്കാത്ത സാ ഹചര്യത്തിൽ സേവ് അവർ സിസ്റ്റേഴ്സ്(എസ്.ഒ.എസ്) വീണ്ടും അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഏപ്രിൽ ആറിന് വൈകീട്ട് 3.30ന് എറണാകുളം വഞ്ചി സ്ക്വയറിൽ നടക്കുന്ന കൺവെൻഷനിൽ സമരപ്രഖ്യാപനം നടക്കും. നിയമവിദഗ്ധരും സാംസ്കാരിക പ്രമുഖരും സിസ്റ്റർമാരും പങ്കെടുക്കും. സിസ്റ്റർ ലൂസി കളപ്പുര, സിസ്റ്റർ ലിസി വടക്കേൽ എന്നിവർക്കെതിരെ ആലുവ എഫ്.സി.സി ജനറലേറ്റ് പ്രതികാര നടപടികൾ സ്വീകരിക്കുന്നതിൽ എസ്.ഒ.എസ് പ്രതിഷേധം രേഖപ്പെടുത്തി. ഇവർക്കെതിരെ നടപടി തുടർന്നാൽ പ്രത്യക്ഷ സമരം നടത്തുമെന്നും കൺവീനർ ഫെലിക്സ് ജെ.പുല്ലൂടൻ, ജോ.കൺവീനർ ഷൈജു ആൻറണി എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.