കൊച്ചി: മൊബൈൽ ഫോൺ തട്ടിയെടുക്കാൻ യുവാവിനെ കുത്തിക്കൊന്ന കേസിലെ രണ്ടു പ്രതികൾക്ക് കീഴ്കോടതി വിധിച്ച ജീവപ ര്യന്തം ശിക്ഷ ഹൈകോടതി ശരിെവച്ചു. മുനമ്പം സ്വദേശി മിഥുനെ വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയോരത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി എടവനക്കാട് സ്വദേശി പുന്നാര എന്നു വിളിക്കുന്ന മിബുരാജ്, മൂന്നാം പ്രതി മുട്ടിനകം കാര വലിയപറമ്പ് വീട്ടിൽ ഷിേൻറാ എന്നിവർക്ക് എറണാകുളം അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ഹൈകോടതി ശരിെവച്ചത്. വഴിയാത്രക്കാരെ കൊള്ളയടിക്കാൻ എത്തിയ മൂന്നംഗ സംഘം മൊബൈൽ ഫോണിൽ സംസാരിച്ച് നടന്നു പോവുകയായിരുന്ന മിഥുനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 14 കുത്തേറ്റ മിഥുൻ തൽക്ഷണം മരിച്ചു. പ്രതികൾക്ക് 2014 ആഗസ്റ്റ് ഏഴിനാണ് കീഴ്കോടതി ശിക്ഷ വിധിച്ചത്. ഒരു മൊബൈൽ ഫോണിന് വേണ്ടി കൊലപാതകം പോലുള്ള പൈശാചിക കൃത്യം നടത്തിയ പ്രതികളെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് വിലയിരുത്തിയാണ് ശിക്ഷ ഹൈകോടതി ശരിവെച്ചത്. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാതിരുന്ന ഒന്നാം പ്രതിയെ ജുവനൈൽ കോടതി വിചാരണ നടത്തി ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.