സിനിമ ടിക്കറ്റിന്​​ വിനോദ നികുതി ഇൗടാക്കുന്നത്​ തടഞ്ഞു

കൊച്ചി: ജി.എസ്.ടിക്ക് പുറമേ സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി കൂടി ഇൗടാക്കുന്നത് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. സിനിമ ടിക്കറ്റ് നികുതിയുടെ കാര്യത്തിൽ മാർച്ച് 31ലെ സ്ഥിതി തുടരാൻ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. പത്ത് ശതമാനം ജി.എസ്.ടിക്ക് പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള ഫിലിം ചേംബർ, ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഒാർഗനൈസേഷൻ ഒാഫ് കേരള തുടങ്ങിയ സംഘടനകൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. ചരക്കു സേവന നികുതി വന്നതോടെ വിനോദ നികുതി ഇൗടാക്കേണ്ടെന്ന 2017ലെ തീരുമാനം നിലനിൽക്കെ 2019 ഏപ്രിൽ ഒന്നു മുതൽ വിനോദ നികുതി കൂടി ഇൗടാക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നാണ് ഹരജിക്കാരുടെ വാദം. ഇൗ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ഇടക്കാല ഉത്തരവിലൂടെ തീരുമാനം നടപ്പാക്കുന്നത് തടഞ്ഞത്. വിശദവാദത്തിന് ഹരജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.