ടയര്‍ വ്യാപാരികളുടെ സംഘടനയായ 'ടിഡാക്കി'ന് തുടക്കമായി

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഏകീകൃത നിരക്കിലുള്ള സേവനം ലഭ്യമാക്കാനും ടയര്‍ വിപണിയിലെ പ്രവര്‍ത്തകരുടെ ഉന്നമനവ ും ലക്ഷ്യമിട്ട് രൂപവത്കരിച്ച ടയര്‍ ഡീലേഴ്സ് ആന്‍ഡ് അലൈന്‍മൻെറ് അസോസിയേഷന്‍ കേരള (ടി.ഡി.എ.എ.കെ -ടിഡാക്) എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊച്ചിയില്‍ നടന്ന ആദ്യ സമ്പൂര്‍ണ യോഗത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. സംഘടന രൂപവത്കരണത്തിൻെറ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. ടിഡാക് അംഗങ്ങളില്‍നിന്ന് വീല്‍ അലൈൻമൻെറ്, വീല്‍ ബാലന്‍സിങ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഓരോ 500 രൂപക്കും ലഭിക്കുന്ന കൂപ്പണുകളിലൂടെയാണ് സമ്മാനം ലഭിക്കുന്നത്. കൂടാതെ, രണ്ട് കാര്‍ ടയറുകളോ ഓരോ മോട്ടോര്‍ സൈക്കിള്‍ ടയറോ വങ്ങുമ്പോഴും സമ്മാന കൂപ്പൺ ലഭിക്കും. യോഗത്തില്‍ പ്രസിഡൻറ് ബിജുമേനോന്‍ അധ്യക്ഷത വഹിച്ചു. ശിവകുമാറും ഫിലിപ് ജോര്‍ജുമാണ് വൈസ് പ്രസിഡൻറുമാര്‍. സി.വി. ഫൈസല്‍ സെക്രട്ടറിയും റിയാസ് കെ. മുഹമ്മദ് ട്രഷററുമാണ്. ജലീല്‍, പി.എസ്. ബിനു എന്നിവരാണ് ജോയൻറ് സെക്രട്ടറിമാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.