കൊച്ചി: സംസ്ഥാനത്തുടനീളം സൂര്യാതപവും അത്യുഷ്ണവും അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഉച്ച സമയത്ത് ഹോട്ടലുകൾക ്ക് മുന്നിൽ ഹോട്ടൽ സൂചികയുമായി ജീവനക്കാരെ നിർത്തുന്നത് ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ അംഗങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. ഉച്ചസമയങ്ങളിൽ ഹോട്ടലുകൾക്ക് മുന്നിൽ സെക്യൂരിറ്റി ഗാർഡുകളെ നിർത്തുന്നത് കഴിവതും ഒഴിവാക്കണമെന്നും മറ്റു മാർഗങ്ങളില്ലെങ്കിൽ അവർക്ക് വേണ്ട സംരക്ഷണ വസ്ത്രങ്ങൾ നൽകണമെന്നും സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജി, ജന. സെക്രട്ടറി ജി. ജയപാൽ എന്നിവർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.