എം.ജി സർവകലാശാല വാർത്തകൾ

അപേക്ഷ തീയതി കോട്ടയം: നാലാം സെമസ്റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിങ് (2016-2018 ബാച്ച്) പരീ ക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവവോസിക്കും പിഴയില്ലാതെ ഏപ്രിൽ മൂന്നുവരെയും 500 രൂപ പിഴയോടെ അഞ്ചുവരെയും 1000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം. എം.എസ്‌സി മെഡിക്കൽ മൈക്രോബയോളജി അന്തിമ റാങ്ക്പട്ടിക 2018 ഒക്‌ടോബറിൽ കോട്ടയം ഗാന്ധിനഗർ എസ്.എം.ഇയിൽ നടന്ന രണ്ടാം വർഷ എം.എസ്‌സി മെഡിക്കൽ മൈക്രോബയോളജി പരീക്ഷയുടെ അന്തിമ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. എസ്. റോഷിനി ദേവി, എസ്. ഷബാന, വർഷ തേജൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടി. ഡി.ഡി.എഫ്.എസ് പരിശീലനം സർവകലാശാലയിലെ അസി. സെക്ഷൻ ഓഫിസർ/സീനിയർ ഗ്രേഡ് അസി./അസിസ്റ്റൻറ് തസ്തികകളിലെ ജീവനക്കാർക്കായി ഡി.ഡി.എഫ്.എസ് സംവിധാനത്തിലെ ഫയൽ മൂവ്‌മൻെറ് സംബന്ധിച്ച വിഷയത്തിൽ പരിശീലന പരിപാടി നടക്കും. മൂന്ന്, നാല് തീയതികളിൽ സർവകലാശാല കാമ്പസിലെ സ്‌കൂൾ ഓഫ് എൻവയൺമൻെറൽ സയൻസസ് സെമിനാർ ഹാളിലാണ് പരിശീലനം. പ്രതിദിനം ഒരു മണിക്കൂർ വീതമുള്ള മൂന്നു ബാച്ചുകളായാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.