മന്ത്രി സുധാകരനെതിരെയുള്ള കേസ്​ പരിഗണിക്കുന്നത്​ മാറ്റി

അമ്പലപ്പുഴ: സ്ത്രീയെ പൊതുവേദിയിൽ ആക്ഷേപിച്ചെന്ന മന്ത്രി ജി. സുധാകരനെതിരെയുള്ള കേസ് ജൂൺ നാലിലേക്ക് മാറ്റി. മാ ർച്ച്‌ 29ന് ഹാജരാകാനാണ് അമ്പലപ്പുഴ കോടതി നിർദേശിച്ചിരുന്നത്. എന്നാൽ, അവധി നൽകണമെന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ജൂൺ നാലിലേക്ക് മാറ്റുകയായിരുന്നു. പുറക്കാട് തോട്ടപ്പള്ളി കൊട്ടാരവളവ്-ലക്ഷ്മിതോപ്പ് റോഡ് നിർമാണോദ്ഘാടനവേദിയിൽ സി.പി.എം കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറി തോട്ടപ്പള്ളി ഉഷസിൽ ഉഷസാലിയെ ആണ് ആക്ഷേപിച്ചു സംസാരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.