ഞാൻ പൊതുവിദ്യാലയത്തി​െൻറ സന്തതി -ശ്യാം പുഷ്കരൻ

ഞാൻ പൊതുവിദ്യാലയത്തിൻെറ സന്തതി -ശ്യാം പുഷ്കരൻ ആലപ്പുഴ: തുറവൂർ സർക്കാർ സ്കൂളിലെ പഠനകാലം തൻെറ എഴുത്തിനെ രൂപപ്പ െടുത്തുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. വലിയ സൗഹൃദങ്ങളാണ് അന്നുണ്ടായിരുന്നത്. തൻെറ സ്കൂൾ പഠനകാലത്തെ അനുഭവങ്ങളാണ് പലപ്പോഴും കഥാപാത്രങ്ങളെയും കഥാപരിസരങ്ങെളയും രൂപപ്പെടുത്തുന്നതിൽ സഹായകമാവുന്നത്. പൊതുവിദ്യാലയങ്ങൾ മാനവികതയുടെ ആഘോഷകേന്ദ്രങ്ങളാണെന്നും ശ്യാം പുഷ്കരൻ പറഞ്ഞു. പുന്നപ്ര ഗവ. ജെ.ബി സ്കൂൾ പുറത്തിറക്കിയ വിഡിയോ ആൽബം കുട്ടികൾക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനോത്സവത്തിൻെറ ഭാഗമായി കുമാരനാശാൻെറ 'കുട്ടിയും തള്ളയും' കവിതയാണ് വിഡിയോ ആൽബമായി ചിത്രീകരിച്ചത്. സ്കൂൾ വാർഷികത്തിൻെറ ഭാഗമായി നടന്ന സമ്മേളനത്തിലാണ് പ്രകാശനം നടന്നത്. ആൽബത്തിൽ പാടുകയും അഭിനയിക്കുകയും ചെയ്ത കുട്ടികൾക്ക് എ.ഇ.ഒ സി.ഡി. ആസാദ് ഉപഹാരങ്ങൾ നൽകി. സ്കൂൾ മാനേജ്മൻെറ് കമ്മിറ്റി ചെയർമാൻ ടി. പ്രശാന്ത്കുമാർ, ഹെഡ്മാസ്റ്റർ എം.എം. അഹമ്മദ് കബീർ, ബി.പി.ഒ ജിഷ, സീനിയർ അസിസ്റ്റൻറ് വൈ. സാജിദ, എസ്.ആർ.ജി കൺവീനർ ജി. ഗീതു, സ്റ്റാഫ് സെക്രട്ടറി ജെ. ഷീബ, മദർ പി.ടി.എ ചെയർപേഴ്സൻ ദലീമ ജോസഫ്, സംവിധായകൻ വിഷ്ണു കെ. മിതാശയൻ, എസ്.എം.സി അംഗങ്ങളായ സുധീർ പുന്നപ്ര, അഗസ്റ്റിൻ മൈക്കിൾ, വിദ്യാരംഗം കൺവീനർ ജോമി ജോൺസൺ, സ്കൂൾ ലീഡർ ആലിയ ഫാത്തിമ, ഡി. രഞ്ജൻ, ലീലാമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.