കായംകുളം: തർക്കത്തിലിരിക്കുന്ന കട്ടച്ചിറ സൻെറ് മേരീസ് യാക്കോബായ ഇടവകയിൽ ഉൾപ്പെട്ട ഇരുവിഭാഗത്തിലെയും രണ്ടുപേരുടെ മരണം ജില്ല ഭരണകൂടത്തിന് മുന്നിൽ പുതിയ പ്രശ്നങ്ങൾക്ക് വഴിതുറക്കുന്നു. യാക്കോബായ വിഭാഗത്തിലെ കട്ടച്ചിറ കൊച്ചുതറയിൽ പി.എം. വർഗീസ് (തമ്പി- -72), ഒാർത്തഡോക്സ് വിഭാഗത്തിെല കട്ടച്ചിറ കളത്തറയിൽ പരേതനായ കൊച്ചുപാപ്പിയുടെ ഭാര്യ ലിസി (74) എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് പുതിയ പ്രശ്നം. പള്ളി ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ ഒാർത്തഡോക്സ് പക്ഷത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതുമുതൽ ഇരുവിഭാഗവും സംഘർഷാവസ്ഥയിലാണ്. യാക്കോബായ വിഭാഗക്കാരുടെ സംസ്കാര ചടങ്ങുകൾ പലപ്പോഴും പ്രശ്നങ്ങൾക്കും കാരണമായിരുന്നു. പുരോഹിതന്മാരുടെ പ്രവേശന വിഷയത്തിൽ 10 ദിവസം മൃതദേഹം സംസ്കരിക്കാൻ കഴിയാതിരുന്നത് വലിയ വിവാദമായി മാറിയിരുന്നു. ഇതിനിടെ, വിധി നടത്തിപ്പ് സംബന്ധിച്ച് ഉത്തരവുമായി എത്തിയ ഒാർത്തഡോക്സ് വിഭാഗം പൂട്ട് തകർത്ത് കയറി അവകാശം സ്ഥാപിച്ചു. തുടർന്ന് ഇടവകാംഗങ്ങൾ എന്ന നിലയിൽ പള്ളിയിൽ കയറണമെന്ന് ആവശ്യപ്പെട്ട യാക്കോബായക്കാർക്ക് അനുവാദം നൽകിയില്ല. രണ്ട് മാസത്തേക്ക് പള്ളിയുടെ നിയന്ത്രണം ജില്ല ഭരണകൂടം ഏറ്റെടുത്തു. പള്ളിക്ക് സമീപം യാക്കോബായക്കാരുടെ പ്രാർഥനസമരം തുടരുന്നതിനിടെയാണ് ഇടവകാംഗമായ വർഗീസ് മരണപ്പെട്ടത്. സംസ്കാര ചടങ്ങുകൾ മാന്യമായ നിലയിൽ നടത്താൻ അനുവദിക്കണമെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. ഒാർത്തഡോക്സ് വിഭാഗത്തിലെ ലിസിയുടെ സംസ്കാരം എവിടെയെന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടാകാതിരിക്കുന്നതും പ്രശ്നമാണ്. ഭർത്താവ് കൊച്ചുപാപ്പിയെ കറ്റാനത്തെ പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്. ഇൗ കല്ലറക്ക് സമീപം ലിസിയെ സംസ്കരിക്കണമെന്നതാണ് ബന്ധുക്കളുടെ താൽപര്യം. എന്നാൽ, ഉടമസ്ഥാവകാശം തിരികെ ലഭിച്ച പശ്ചാത്തലത്തിൽ ലിസിയെ കട്ടച്ചിറ പള്ളിയിൽ സംസ്കരിക്കണമെന്ന നിർദേശം ഒാർത്തഡോക്സുകാർ മുന്നോട്ടുവെച്ചതായി സൂചനയുണ്ട്. വിഷയത്തിൽ ഇരുകൂട്ടരെയും കലക്ടർ ചർച്ചക്ക് വിളിക്കും. ഇതിന് ശേഷമേ വ്യക്തത വരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.