സൂര്യാതപം: തൊഴിലിടങ്ങളിൽ പരിശോധന തുടരുന്നു

കാക്കനാട്: സൂര്യാതപം കണക്കിലെടുത്ത് തൊഴിലാളികളുടെ ഉച്ചവിശ്രമ സമയക്രമീകരണം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ റീജനൽ ജോയൻറ് ലേബർ കമീഷണർ കെ. ശ്രീലാലിൻെറ നിർദേശപ്രകാരം കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ പരിശോധന തുടരുന്നു. ജില്ല ലേബർ ഓഫിസർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ നിർമാണ സൈറ്റുകളിലും പി.ഡബ്ല്യു.ഡി കരാർ പണികളിലും ജോലി ചെയ്തിരുന്നവരോട് ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ ജോലി ചെയ്യരുതെന്ന് നിർദേശിച്ചു. കരാറുകാരോട് ഉത്തരവ് കർശനമായി പാലിക്കാനും നിർദേശം നൽകി. ചെറുകിട നിർമാണസ്ഥലങ്ങളിലും ഉത്തരവ് ലംഘിച്ച് ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർക്ക് സ്റ്റോപ് മെമ്മോ അടക്കം നിയമനടപടികൾ സ്വീകരിക്കുമെന്നും റീജനൽ ജോയൻറ് ലേബർ കമീഷണർ കെ. ശ്രീലാൽ അറിയിച്ചു. അതിഗുരുതര കാലാവസ്ഥ കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകളും തൊഴിലാളികളും സുരക്ഷ മുൻനിർത്തി തൊഴിൽസമയം പാലിക്കണമെന്ന് റീജനൽ ജോയൻറ് ലേബർ കമീഷണർ അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 180042555214, 155300, 0484 2422244 നമ്പറുകളിൽ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.