തൈക്വാൻഡോക്ക് ഗ്രാൻറ്​: പരാതിയുമായി ദേശീയ താരങ്ങൾ

മട്ടാഞ്ചേരി: കേന്ദ്ര സ്പോർട്സ് മന്ത്രാലയത്തിൻെറയോ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻെറയോ അംഗീകാരമില്ലാത്ത കായിക ഇ നമായ തൈക്വാൻഡോക്ക് സംസ്ഥാന സർക്കാർ ഗ്രാൻറ് നൽകുന്നതിനെതിരെ തൈക്വാൻഡോ മുൻ ദേശീയ താരങ്ങൾ. മുൻ ദേശീയതാരവും ദേശീയ റഫറിയുമായ ലില്ലി അനിൽ ഫ്രാൻസിസാണ് തെളിവുകൾ സഹിതം മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും പരാതി നൽകിയത്. കേരള സ്പോർട്സ് കൗൺസിൽ നിയമപ്രകാരം കേന്ദ്ര സ്പോർട്സ് മന്ത്രാലയത്തിൻെറയോ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻെറയോ അംഗീകാരമില്ലാത്ത കായിക ഇനങ്ങൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരം നൽകുകയോ ഗ്രാൻറ് നൽകുകയോ ചെയ്യാൻ പാടില്ലാത്തതാണ്. എന്നാൽ, കൗൺസിൽ നിയമങ്ങൾ ലംഘിച്ച് വിവിധ ഗ്രാൻറുകൾ നൽകിക്കൊണ്ടിരിക്കയാണ്. ഈ ഇനത്തിൽ സംസ്ഥാന വിജയികളാകുന്ന കുട്ടികൾക്ക് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തത് കുട്ടികളുടെ ഭാവി തകർക്കും. അസോസിയേഷൻെറ പേരിൽ നടക്കുന്ന ചൂഷണങ്ങൾ ഒഴിവാക്കാൻ സർക്കാർ ഗ്രാൻറുകൾ ഒഴിവാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് തൈക്വാൻഡോ മുൻ ദേശീയതാരങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.