കൊച്ചി: ഹാബിറ്റാറ്റ് ട്രസ്റ്റ് ഈ വര്‍ഷത്തെ ഗ്രാന്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജൈവ സമ്പന്നത കാത്തുസൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഏത് സംഘടനക്കും ഗ്രാന്‍ഡിന് അപേക്ഷിക്കാം. സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് ഗ്രാന്‍ഡ്, ലെസര്‍ നോണ്‍ ഹാബിറ്റാറ്റ് ഗ്രാന്‍ഡ്, ലെസര്‍ നോണ്‍ സ്പീഷീസ് ഗ്രാന്‍ഡ് എന്നീ വിഭാഗങ്ങളിലാണ് ഗ്രാന്‍ഡ്സമ്മാനിക്കുന്നത്. സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് ഗ്രാന്‍ഡ് (തുക 25 ലക്ഷം), ലെസര്‍ നോണ്‍ ഹാബിറ്റാറ്റ് ഗ്രാന്‍ഡ് (തുക 20 ലക്ഷം), ലെസര്‍ നോണ്‍ സ്പീഷീസ് ഗ്രാന്‍ഡ് (15 ലക്ഷം രൂപ), കണ്‍സര്‍വേഷന്‍ ഹീറോ ഗ്രാന്‍ഡ് (10 ലക്ഷം രൂപ) എന്നിങ്ങനെയാണ് ഗ്രാൻഡ് അനുവദിക്കുന്നത്. ഓരോ വിഭാഗത്തിലും ഫൈനലില്‍ എത്തുന്നവര്‍ക്ക് ഹാബിറ്റാറ്റ് ട്രസ്റ്റ് ഗ്രാന്‍ഡ് തുകയുടെ 10 ശതമാനം നല്‍കുന്നുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ https://thehabitatstrust.org/grants/ വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.