കൊച്ചി: വിമാനത്തിൽ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിൽ സുരക്ഷവീഴ്ചയുടെ പേരിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെതിരെ സ്വീ കരിച്ച വകുപ്പുതല നടപടിയിൽ ഹൈകോടതി ഇടപെട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിനകത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.െഎ.എസ്.എഫ്) യൂനിറ്റിലെ രമേഷ് സിങ് നൽകിയ ഹരജി ഹൈകോടതി തള്ളി. ആഭ്യന്തര ടെർമിനലിലൂടെ 2010 മേയ് ഒമ്പതിന് കടന്നുപോയ യൂനിവേഴ്സൽ ഏവിയേഷൻ സർവിസ് സൂപ്പർവൈസർ രാജശേഖരൻ നായരെ ദേഹപരിശോധന നടത്താതെ കടത്തിവിെട്ടന്നാണ് ആരോപണം. രാജശേഖരൻ നായർ കിങ്ഫിഷർ വിമാനത്തിൽ സ്ഫോടകവസ്തുക്കൾ െവച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് രമേഷ് സിങ്ങിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്. ഇയാളുടെ ശമ്പളം ഒരുവർഷത്തേക്ക് വെട്ടിക്കുറച്ചിരുന്നു. വിശദ അന്വേഷണത്തിനുശേഷം രണ്ടുവർഷത്തേക്ക് ശമ്പളം വെട്ടിക്കുറച്ചു. വകുപ്പുതലത്തിൽ അപ്പീലും പുനഃപരിശോധനഹരജിയും നൽകിയെങ്കിലും തള്ളി. തുടർന്നാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും സ്വാഭാവികനീതി നിരസിച്ചെന്നുമായിരുന്നു ഹരജിക്കാരൻെറ വാദം. എന്നാൽ, ഹരജിക്കാരനെതിരെ ഗൗരവമുള്ള കുറ്റമാണ് ചുമത്തിയതെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ച രേഖകളുെടയും തെളിവുകളുെടയും അടിസ്ഥാനത്തിലാണ് കുറ്റക്കാരായി കണ്ടെത്തിയത്. മതിയായ തെളിവില്ലാതെയാണ് തന്നെ കുറ്റക്കാരനാക്കിയതെന്ന വാദം മാത്രമാണ് അപ്പീലിലും പുനഃപരിശോധന ഹരജിയിലും ഉന്നയിച്ചത്. ഇക്കാര്യങ്ങൾ അപ്പേലറ്റ് അതോറിറ്റി പരിശോധിച്ച് തള്ളിയതാണ്. തെളിവുകളുടെ അപര്യാപ്തത മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയ എതിർപ്പ്. തെളിവുകളുടെ അപര്യാപ്തത മാത്രം ചൂണ്ടിക്കാട്ടി അച്ചടക്കനടപടിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.