വഖഫ്​ ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ: ഹരജിക്കാരന്​ ഒരുലക്ഷം പിഴ

കൊച്ചി: ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ച് ഹൈകോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ച ഹരജിക്കാരന് ലക്ഷം രൂപയുടെ പിഴ ശിക്ഷ. പറപ്പൂർ പുത്തൻപറമ്പ് ജുമാമസ്ജിദി​െൻറ പേരിലുള്ള സ്വകാര്യ വഖഫ് ഭൂമി കൂടി ഉൾപ്പെടുന്ന സ്ഥലം തട്ടിയെടുക്കാൻ കരമടച്ച രസീതി​െൻറ വ്യാജപതിപ്പുണ്ടാക്കി സമർപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പറപ്പൂർ സ്വദേശി സിദ്ദീഖിനാണ് ജസ്റ്റിസ് അനു ശിവരാമൻ ലക്ഷം രൂപ പിഴ വിധിച്ചത്. സ്വന്തം പേരിലുള്ള അഞ്ച് സ​െൻറ് സ്ഥലത്തിന് പകരം 1.25 ഏക്കർ സ്ഥലത്തി​െൻറ കരമടക്കാനുള്ള അനുമതിയാണ് വ്യാജരേഖ സമർപ്പിച്ച് ഹരജിക്കാരൻ കൈക്കലാക്കിയത്. റവന്യൂരേഖകളിൽനിന്ന് തട്ടിപ്പ് ബോധ്യപ്പെട്ടതിനെത്തുടർന്ന് സർക്കാർ നൽകിയ പുനഃപരിശോധന ഹരജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് മുൻ ഉത്തരവ് റദ്ദാക്കി പിഴ ഒടുക്കാൻ ഉത്തരവിട്ടത്. മുഹമ്മദ് മുസ്ലിയാർ എന്നയാൾ പള്ളിക്ക് സ്വകാര്യ വഖഫ് ചെയ്തുനൽകിയ ഭൂമിയോട് ചേർന്നാണ് ഹരജിക്കാരനായ സിദ്ദീഖ് കരമടച്ച് വരുന്ന അഞ്ച് സ​െൻറ് സ്ഥലമുള്ളത്. അഞ്ച് സ​െൻറ് സ്ഥലത്തിന് എട്ടുരൂപ കരമടച്ച രസീതാണ് ഹരജിക്കാര​െൻറ കൈവശമുണ്ടായിരുന്നത്. ഇതിൽ സംഖ്യയും സ്ഥലത്തി​െൻറ വിസ്തൃതിയും 88 രൂപ, 1.25 ഏക്കർ എന്ന രീതിയിൽ തിരുത്തിയാണ് വ്യാജ രേഖയുണ്ടാക്കിയത്. ഇൗ രേഖ ഉപയോഗിച്ച് ഒന്നേകാൽ ഏക്കറി​െൻറ ഭൂനികുതി അടക്കാൻ ശ്രമിച്ചെങ്കിലും റവന്യൂ അധികൃതർ അനുവദിച്ചില്ല. ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. ത​െൻറ കൈവശമുള്ള ഭൂമിയാെണന്ന് തെളിയിക്കാൻ േകാടതിയിൽ ഹാജരാക്കിയത് ഇൗ രേഖയാണ്. അന്വേഷണത്തിൽ കരമടച്ച രസീത് മാത്രമല്ല, 1.25 ഏക്കർ ഭൂമിയുടെ ആധാരവും വ്യാജമായി ഉണ്ടാക്കിയതായി കണ്ടെത്തി. തുടർന്നാണ് സർക്കാർ പുനഃപരിശോധന ഹരജി നൽകിയത്. കേരള ലീഗൽ സർവിസ് അതോറിറ്റിക്കാണ് ഹരജിക്കാരൻ ലക്ഷം രൂപ പിഴയൊടുക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.