പരീക്ഷ തീയതി കോട്ടയം: അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന്, മൂന്ന്, നാല് സെമസ്റ്റർ എൽഎൽ.ബി പരീക്ഷകൾ ഏപ്രിൽ 10ന് ആരംഭിക ്കും. പിഴയില്ലാതെ മാർച്ച് 25 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 30 രൂപ വീതം സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. പ്രാക്ടിക്കൽ ആറാം സെമസ്റ്റർ ബി.എസ്‌സി സുവോളജി (മോഡൽ I, II, III സി.ബി.സി.എസ്.എസ്- റഗുലർ/ റീഅപ്പിയറൻസ്/ സപ്ലിമെൻററി) മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ ഒന്നു മുതൽ എട്ടുവരെ അതത് കോളജുകളിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. മൂന്നാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (പുതിയ സ്‌കീം റഗുലർ 2017 അഡ്മിഷൻ) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 26നും മൂന്നാം സെമസ്റ്റർ ബി.എസ്‌സി മാത്തമാറ്റിക്‌സ് വൊക്കേഷൽ മോഡൽ-II മാർച്ച് 2009 പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 25നും ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വൈവ വോസി ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്- റഗുലർ/ സപ്ലിമെൻററി/ മേഴ്‌സി ചാൻസ്) ഇംഗ്ലീഷ് ഡബിൾ മെയിൻ മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട് ആൻഡ് വൈവ ഏപ്രിൽ നാലു മുതൽ അഞ്ചുവരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഉത്തരക്കടലാസുകൾ തിരികെ ഏൽപിക്കണം മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബിരുദ പരീക്ഷകളുടെ മൂല്യനിർണയ ചുമതലയുള്ള ചീഫ് എക്സാമിനർമാർ മാർച്ച് 23നകം മൂല്യനിർണയം പൂർത്തിയാക്കി ഉത്തരക്കടലാസ് നിർബന്ധമായും ക്യാമ്പുകളിൽ തിരികെ ഏൽപിക്കണം. മൂന്നാം സെമസ്റ്റർ പി.ജി സി.എസ്.എസ് പരീക്ഷകളുടെ ചീഫ് എക്സാമിനർമാർ മൂല്യനിർണയം പൂർത്തിയാക്കിയ ഉത്തരക്കടലാസുകൾ മാർച്ച് 25നകം ക്യാമ്പുകളിൽ തിരികെ ഏൽപിക്കണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.