കായംകുളം: കട്ടച്ചിറയിൽ ഒാർത്തഡോക്സ് പക്ഷം നടത്തിയത് രാഷ്ട്രീയ നാടകമാണെന്ന് യാക്കോബായ ആർച് ബിഷപ് കുര്യാക് കോസ് മോർ സേവേറിയോസ് പറഞ്ഞു. കട്ടച്ചിറ സെൻറ് മേരീസ് പള്ളി കൈയേറിയ ഒാർത്തഡോക്സ് പക്ഷ നടപടിക്കെതിരെ യാക്കോബായവിഭാഗം നടത്തുന്ന സമരത്തെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ നീതിലഭിച്ചില്ലെങ്കിൽ കടുത്ത സമരമുറകളിലേക്ക് കടക്കും. ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ റവന്യൂ-പൊലീസ് വിഭാഗങ്ങൾക്ക് വീഴ്ചസംഭവിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകണം. പള്ളിയിൽ അതിക്രമിച്ചുകടന്ന് നാശനഷ്ടം വരുത്തിയവരെ നിയമത്തിന് മുന്നിൽകൊണ്ടുവരണം. യൂഹാനോൻ മോർ മീലിത്തിയോസ്, മാത്യൂസ് മോർ തേവോദോസിയോസ്, ഗീവർഗീസ് മോർ ബർണബാസ് എന്നിവരും സംബന്ധിച്ചു. കട്ടച്ചിറ പള്ളിയിൽ ഒാർത്തഡോക്സ് പക്ഷത്തിെൻറ അതിക്രമത്തിൽ സംഭവിച്ച നാശനഷ്ട കണക്കെടുപ്പ് നടത്താൻ നടപടികളുണ്ടാകണമെന്ന് തെക്കൻ ഭദ്രാസന വൈദിക യോഗവും ആവശ്യപ്പെട്ടു. പള്ളിക്കുള്ളിലും സെമിത്തേരിയിലും അതിക്രമംകാട്ടിയ വൈദികരുടെയും മെത്രാപ്പൊലീത്തയുടെയും നടപടി ക്രിസ്തീയമല്ലെന്നും അക്രമംകാട്ടിയവരെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.