ഇടുക്കി: യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡീന്‍ കുര്യാക്കോസിന് കോതമംഗലം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് മേഖലയില്‍ വന്‍ വരവേല്‍പ്. ഇരുചക്ര വാഹനത്തില്‍ റോഡ് ഷോയുമായി പാര്‍ട്ടി പ്രവർത്തകരുടെ അകമ്പടിേയാടെ എത്തിയ സ്ഥാനാർഥിയെ കടുത്ത ചൂട്വകെവക്കാതെയും ആള്‍ക്കൂട്ടം കാത്തുനിന്നു. രാവിലെ കക്കടാശ്ശേരിയില്‍നിന്നാണ് ഡീന്‍ കുര്യാക്കോസ് സൗഹൃദ സന്ദര്‍ശനത്തിന് തുടക്കമിട്ടത്. തുടര്‍ന്നു പുന്നമറ്റം, ആയവന, കാലാംപൂര്, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, നെല്ലിക്കുഴി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും സൗഹൃദ സന്ദര്‍ശനം നടത്തി. ഉച്ചക്കുശേഷം നേര്യമംഗലത്തെ ജില്ല കൃഷി ഫാമിലെത്തിയ സ്ഥാനാർഥിയെ മുന്നൂറോളംവരുന്ന തൊഴിലാളികള്‍ പച്ചക്കറിെത്തെ കൊണ്ടുണ്ടാക്കിയ ബൊക്കനല്‍കിയാണ് സ്വീകരിച്ചത്. തുടർന്ന് കോതമംഗലം എം.എ കോളജിലേക്ക്. വിദ്യാർഥി സംഘടന പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനത്തിന് തുടക്കമിട്ട താന്‍ വിദ്യാർഥികളുടെ ഏതൊരാവശ്യത്തിനും മുമ്പന്തിയിലുണ്ടായിരിക്കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്നു കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വ്യാപാര സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ 12വരെ കട്ടപ്പന ടൗണിലെ വ്യാപാരികളെ കാണും. മറ്റ് സ്ഥാപനങ്ങളിലും സന്ദർശനം നടത്തും. ഡീന്‍ കുര്യാക്കോസിെൻറ ഇടുക്കി പാര്‍ലമെൻറ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ശനിയാഴ്ച മൂന്നിന് ഇടുക്കി ഡെവലപ്മെൻറ് അതോറിറ്റി ഗ്രൗണ്ടില്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ, ജോസ് കെ.മാണി എന്നിവർ പെങ്കടുക്കും. ഇടത് സ്വതന്ത്രൻ ജോയ്സ് ജോര്‍ജ് മൂവാറ്റുപുഴയുടെ വിവിധ കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച പ്രചാരണം നടത്തിയത്. രാവിലെ 7.30ന് ആയവനയില്‍നിന്നായിരുന്നു തുടക്കം. പ്രദേശത്തെ കര്‍ഷകരെയും വ്യാപാരികളെയും ഓട്ടോ-ടാക്സി തൊഴിലാളികളെയും കണ്ട് മുന്നോട്ടുനീങ്ങിയ സ്ഥാനാർഥിയും സംഘവും പിന്നീട് എത്തിയത് കല്ലൂര്‍ക്കാട് പഞ്ചായത്തിലാണ്. തുടര്‍ന്ന് ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ, പാലക്കുഴ, മാറാടി, വാളകം, പായിപ്ര പഞ്ചായത്തുകളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. തൊഴിലാളി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനം. എല്‍ദോ എബ്രാഹം എം.എൽ.എ, എൽ.ഡി.എഫ് നേതാക്കളായ എം.ആര്‍. പ്രഭാകരന്‍, ഷാജു ജേക്കബ്, പി.കെ. ബാബുരാജ്, എന്‍. അരുണ്‍, ബാബു മുണ്ടാനിയില്‍, ഷാജി മുഹമ്മദ്, ജോളി ജോര്‍ജ്, ബാബു മുടിയില്‍, ജോര്‍ജ് വെട്ടിക്കുഴി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച ഇടുക്കിയില്‍ പര്യടനം നടത്തും. രാവിലെ 7.30ന് കുടയത്തൂര്‍ പഞ്ചായത്തിലെ ചക്കിക്കാവില്‍നിന്ന് ആരംഭിക്കും. തുടര്‍ന്ന് അറക്കുളം, വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം പഞ്ചായത്തുകളില്‍ പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.