പള്ളിക്കര: തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് വൈദ്യുതി തൂൺ, വിവിധ സ്ഥാപനങ്ങളുടെ മതിലുകൾ, പഞ്ചായത്ത് കിണർ, സർക്കാർ സ്ഥാപനങ്ങളുടെ മതിലുകൾ തുടങ്ങിയവയിൽ സ്ഥാപിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പോസ്റ്ററുകൾ തെരഞ്ഞടുപ്പ് കമീഷെൻറ നിർദേശപ്രകാരം നീക്കി. വരുംദിവസങ്ങളിൽ കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിൽ സമിതി പരിശോധന നടത്തും. അമ്പലമുകൾ ഏറ്റിക്കര പാടശേഖരത്തിൽ തീപിടിത്തം -പുക ശ്വസിച്ച് നിരവധിപേർ ചികിത്സതേടി പള്ളിക്കര: അമ്പലമുകൾ കൊടിഞ്ഞൂർ ക്ഷേത്രത്തിന് സമീപം വെൺമണി ഏറ്റിക്കര തരിശ് പാടശേഖരത്തിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെ 11ന് പിടിച്ച തീയണച്ചത് വൈകീട്ട് അഞ്ചിനാണ്. പുക ശ്വസിച്ച് അവശനിലയിലായ വെൺമണി പ്രദേശത്തെ ശാന്തഭവനിൽ ശാന്ത ഗോപാലകൃഷ്ണൻ, മറ്റത്തിൽ ശ്രീഷ സന്തോഷ്, നടുവിലപ്പറമ്പിൽ കല്യാണി, കല്ലുംപാട്ട് കാളികുറുമ്പ, മറ്റത്തിൽ സുമതി എന്നിവർ വടവുകോട് ഗവ. ആശുപത്രിയിൽ ചികിത്സതേടി. പാടശേഖരം എച്ച്.ഒ.സി കമ്പനിക്കും റിഫൈനറി പി.ഡി.ഡി.പി പ്ലാൻറിനും സമീപമായതിനാൽ അഗ്നിരക്ഷാസേന അധികൃതർ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. ചതുപ്പുനിലമായതിനാൽ പ്രദേശത്തേക്ക് എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടി. തൃപ്പൂണിത്തുറ, പട്ടിമറ്റം, റിഫൈനറി എന്നിവിടങ്ങളിലെ അഗനിരക്ഷാസേനയാണ് തീയണക്കാൻ നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.