പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണിക്ക് ചെലവഴിച്ചത് ഒരുകോടിയോളം

- മൂന്നുവർഷത്തിനിടെ 5761 പൈപ്പ് പൊട്ടലുകളുണ്ടായി കോലഞ്ചേരി: ചൂണ്ടി ജലസേചന വകുപ്പ് ഓഫിസിന് കീഴിൽ പൊട്ടിയ പൈപ്പുകൾ നന്നാക്കുന്നതിന് ചെലവഴിച്ചത് ഒരുകോടിയോളം രൂപ. മൂന്ന് വർഷത്തിനിടെയാണ് ഇത്രയും തുക ചെലവിട്ടതെന്ന് പൊതുപ്രവർത്തകനായ സജോ സക്കറിയ ആൻഡ്രൂസിന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. മൂന്ന് വർഷത്തിനിടെ വിവിധ സ്ഥലങ്ങളിലായി 5761 പൈപ്പ് പൊട്ടലുകളാണുണ്ടായത്. ഇത് അറ്റകുറ്റപ്പണി നടത്തിയ ഇനത്തിൽ 98,17,902 രൂപയാണ് ചെലവഴിച്ചത്. 2016-17 ൽ 34,14,402 രൂപയും 2017-18ൽ 30,44,715 രൂപയും 2018-19ൽ 33,58,785 രൂപയും ചെലവഴിച്ചു. ഓഫിസ് പരിധിയിൽ തിരുവാണിയൂർ, ഐക്കരനാട്, പൂതൃക്ക, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തുകളാണ് വരുന്നത്. ജലസേചന വകുപ്പി​െൻറ ചൂണ്ടി ഓഫിസിന് മുന്നിൽ മാത്രം മൂന്ന് വർഷത്തിനിടെ ഒമ്പതുതവണ ജലവിതരണ പൈപ്പ് പൊട്ടി. ഈയിനത്തിൽ 3.71 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിനുപുറമെ 2016 ജനുവരി മുതൽ ഇതുവരെയായി റോഡ് അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പിന് 62,67,940 രൂപ അടച്ചു. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ശുദ്ധജല വിതരണ പൈപ്പുകളാണ് പദ്ധതിക്ക് കീഴിൽ സ്ഥാപിച്ചത്. കാലപ്പഴക്കംമൂലം ജലവിതരണ പൈപ്പുകൾ അടിക്കടി പൊട്ടാൻ തുടങ്ങിയതോടെ ഇത് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഈ ആവശ്യം അധികൃതർ അവഗണിക്കുന്നതിനിടെയാണ് പൈപ്പ് അറ്റകുറ്റപ്പണിയുടെ പേരിൽ പൊതുഖജനാവിലെ കോടികൾ കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് കൊള്ളയടിക്കുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും പൈപ്പ് പൊട്ടലും റോഡ് ശോച്യാവസ്ഥയിലാകുന്നതും നിത്യസംഭവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.