എ.കെ.ജി.സി.ടി സംസ്ഥാന സമ്മേളനത്തിന്​ തുടക്കം

കൊച്ചി: കോൺഗ്രസിൽ ബാക്കിയുള്ളവർ ബി.ജെ.പിയിൽ പോകാത്തത‌് നല്ല വില കിട്ടാത്തതുകൊണ്ടാണെന്ന‌് മന്ത്രി ഡോ. കെ.ടി. ജലീൽ. അസോസിയേഷൻ ഓഫ‌് കേരള ഗവ. കോളജ‌് ടീച്ചേഴ‌്സ‌് (എ.കെ.ജി.സി.ടി) 61ാം സംസ്ഥാന സമ്മേളനം മഹാരാജാസ് കോളജിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കെ.എസ‌്. രാധാകൃഷ‌്ണൻവരെ ബി.ജെ.പിയിൽ പോയി. കോൺഗ്രസ‌് നേതാക്കളെയും അണികളെയും മതേതരത്വവും ജനാധിപത്യവും പഠിപ്പിച്ചിട്ടില്ല. അതി​െൻറ ദുരിതമാണ‌് അവർ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ‌്ഘാടന ചടങ്ങിൽ ഡോ. മനോജ‌് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ഗീത നമ്പ്യാർ രക‌്തസാക്ഷി പ്രമേയവും വൈസ‌് പ്രസിഡൻറ് ഡോ.കേരളവർമ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച‌് എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡൻറ് ഡോ. എൻ. മനോജ‌് പതാക ഉയർത്തി. സി.എൻ. മോഹനൻ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന ജോ. സെക്രട്ടറി എൻ. കൃഷ‌്ണപ്രസാദ‌്, കെ.എസ‌്.ടി.എ ജന. സെക്രട്ടറി കെ.സി. ഹരികൃഷ‌്ണൻ, ടി.എസ‌്. രഘുലാൽ, ഡോ. സി. പത‌്മനാഭൻ, പി.വി രാജേന്ദ്രൻ, കെ.എൻ. അശോക‌്കുമാർ, പുനലൂർ വിജയൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം ഡോ. സുനിൽ പി ഇളയിടം ഉദ‌്ഘാടനം ചെയ‌്തു. ഉന്നതവിദ്യാഭ്യാസത്തി​െൻറ വലതുപക്ഷവത്കരണം എന്ന വിഷയത്തിൽ ജെ.എൻ.യു സ​െൻറർ ഫോർ ഇക്കണോമിക‌് സ‌്റ്റഡീസ‌് ആൻഡ‌്‌ പ്ലാനിങ‌് പ്രഫസർ സുരാജിത‌് മസുംദാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. ടി. മുഹമ്മദ‌് റഫ‌ീഖ്, സന്തോഷ‌് ടി വർഗീസ‌് എന്നിവർ സംസാരിച്ചു. വൈകീട്ട‌് രാജേന്ദ്രമൈതാനത്ത‌് ചേർന്ന പൊതുസമ്മേളനം പി.രാജീവ‌് ഉദ‌്ഘാടനം ചെയ‌്തു. എൻ.മനോജ‌് അധ്യക്ഷത വഹിച്ചു എം.സ്വരാജ‌് എം.എൽ.എ, ഡോ. കെ.കെ. ദാമോദരൻ, ഡോ. എം.കെ ഗീതാ നമ്പ്യാർ എന്നിവർ സംസാരിച്ചു. ശനിയാഴ‌്ച രാവിലെ ഒമ്പതിന‌് പ്രതിനിധി സമ്മേളനവും ഉച്ചക്ക് രണ്ടിന‌് യാത്രയയപ്പ‌് സമ്മേളനവും നടക്കും. ഞായറാഴ‌്ച സമ്മേളനം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.