ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യാട‌് പഞ്ചായത്ത‌് രണ്ടാംവാർഡിൽ നികർത്തിൽ വീട്ടിൽ ചെത്തു തൊഴിലാളിയായിരുന്ന മോഹനനാണ‌് (64) മരിച്ചത‌്. വെള്ളിയാഴ‌്ച ഉച്ചക്ക് 3.45ഓടെ അയൽവാസിയാണ‌് വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മോഹനനെ കണ്ടത്. ഈ സമയം ഭാര്യയും മക്കളും ജോലിക്ക് പോയിരിക്കുകയായിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസി​െൻറ പ്രാഥമികനിഗമനം. ഭാര്യ: ഷീല. മക്കൾ: സുനിത, ഷിനോയ്, ഷീബ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.