വൈപ്പിൻ -മുനമ്പം റോഡ്​: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: വൈപ്പിൻ -മുനമ്പം റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. വൈപ്പിൻ-മുനമ്പം റോഡ് തകർന്നതോടെ അപകടങ്ങൾ നിത്യ സംഭവമായെന്നും വിദ്യാർഥികളും രോഗികളും വിദേശികളായ ടൂറിസ്റ്റുകളും ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പുതുവൈപ്പ് സ്വദേശിയും ഗോശ്രീ മനുഷ്യാവകാശ കമ്മിറ്റി സെക്രട്ടറിയുമായ കെ.ജെ. ജോൺസൺ നൽകിയ ഹരജിയിലാണ് വിശദീകരണം തേടിയത്. റോഡി​െൻറ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകിയിട്ടും ഫലമുണ്ടാകാത്തതിനാലാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. പത്തു ദിവസത്തിനുശേഷം ഹരജി വീണ്ടും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.