200 കോടിയുടെ ആധുനീകരണ പദ്ധതികളുമായി ടെല്‍ക്ക്

െകാച്ചി: (ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ്, അങ്കമാലി). 48 കോടിയുടെ നഷ്ടത്തിൽനിന്നും 2016 മുതല ്‍ തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭം നേടുന്ന ടെല്‍ക്കി​െൻറ ആധുനികവത്കരണം രണ്ടുഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്നതോടെ 10000 എം.വി.എ ഉല്‍പാദനക്ഷമത കൈവരിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. എന്‍.സി. മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആധുനീകരണ പദ്ധതികള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാൻ രാജ്യാന്തര കണ്‍സള്‍ട്ടന്‍സിയെ നിയമിക്കും. രണ്ട് കോടി മുടക്കി കമ്പ്യൂട്ടര്‍ ആധുനികവത്കരണവും 11 കോടി ചെലവിൽ വി.പി.ഡി എന്ന ആധുനിക സജ്ജീകരണവും നൂതന ട്രാന്‍സ്‌ഫോര്‍മര്‍ ടെക്‌നോളജിക്കായി 50 കോടിയുടെ പദ്ധതികളും തയാറായി വരുന്നു. ബൃഹത്തായ സൗരോര്‍ജ പദ്ധതികള്‍ക്കനിവാര്യമായ തരം ട്രാന്‍സ്‌ഫോര്‍മറുകളുടെ ഉല്‍പാദനവും തുടങ്ങും. ടെല്‍ക്കി​െൻറ 350ല്‍ പരം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉപയോഗിക്കുന്ന ഒമാന്‍ സര്‍ക്കാറുമായി പുതിയ കരാറിനും നിലവിലെ ട്രാന്‍സ്‌ഫോര്‍മറുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ദീര്‍ഘകാല കരാറിനും ധാരണയായിട്ടുണ്ട്. ആദ്യ പടിയായി രണ്ട് കോടിയുടെ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. 2016-ല്‍ 56 കോടി രൂപയുടെ ഓര്‍ഡര്‍ പൊസിഷന്‍ ഇപ്പോള്‍ 280 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് താമസിയാതെ 350 കോടിയായി ഉയര്‍ത്തും. മന്ത്രി ഇ.പി ജയരാജന്‍ വെള്ളിയാഴ്ച ടെല്‍ക് സന്ദര്‍ശിക്കും. കമ്പനിയുടെ സമഗ്ര നവീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കമായാണ് മന്ത്രിയുടെ സന്ദർശനം. ഈ സാമ്പത്തിക വര്‍ഷം നിർമിച്ച 43ാമത് ട്രാന്‍സ്‌ഫോര്‍മറുകളുടെ കൈമാറ്റം രാവിലെ 10ന് മന്ത്രി നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.