മലയാറ്റൂർ കുരിശുമുടി: തീർഥാടകർക്ക്​ കൂടുതൽ സൗകര്യങ്ങൾ

കാലടി: തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ എത്തിച്ചേരുന്ന തീർഥാടകർക്ക് പുതിയ സൗകര്യങ്ങൾ സജ്ജമായതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പി​െൻറ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വാക് വേ, വാണിഭത്തടം പഴയ പള്ളിയോട് ചേർന്ന് മെഡിറ്റേഷൻ ഹാൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ നിർമാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഈ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വെള്ളിയാഴ്ച വൈകീട്ട് നാലിന് നിർവഹിക്കും. സംസ്ഥാന ടൂറിസം വകുപ്പിന് സമർപ്പിച്ച 2.30 കോടി രൂപയുടെ പദ്ധതിക്ക് 2017ൽ ആണ് ഭരണാനുമതി ലഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. മണപ്പാട്ടുചിറയിൽനിന്ന് അടിവാരത്തേക്ക് വാക്വേയും സോളാർ ലൈറ്റുകളും വാണിഭത്തടത്തിൽ പള്ളിയോട് ചേർന്ന് 4000 സ്ക്വയർഫീറ്റിൽ രണ്ട് മെഡിറ്റേഷൻ ഹാൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് ബ്ലോക്കിലായി മൊത്തം 36 ടോയ്ലറ്റുമാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം മലമുകളിൽ ഒരു വിശ്രമമുറിയും, ഇടവഴിയിൽ വിശ്രമിക്കാൻ സ്റ്റോൺ ബെഞ്ചുകളും അടുത്തഘട്ടത്തിൽ നിർമിക്കുമെന്നും റോജി എം. ജോൺ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.