ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി വിവാദമാകുന്നു

കാലടി: കാലടി സംസ്കൃത സർവകലാശാലയിൽ സ്ഥലം മാറ്റത്തിനായി പ്രതിഷേധിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി വിവാദമാകുന്നു. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ കാലടി സർവകലാശാലയിലെ വനിത ജീവനക്കാരിക്ക് അർഹമായ സ്ഥലംമാറ്റം നൽകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്കൃത സർവകലാശാല സ്റ്റാഫ് അസോസിയേഷ​െൻറ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധ ധർണ നടത്തിയിരുന്നു. ധർണക്ക് നേതൃത്വം നൽകിയ സംസ്കൃത സർവകലാശാല സ്റ്റാഫ് അസോസിയേഷ​െൻറ മൂന്ന് നേതാക്കളെയാണ് സസ്പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടീസോ വിശദീകരണമോ തേടാതെയുള്ള ഈ നടപടി ചട്ടവിരുദ്ധമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിച്ച് സർവകലാശാല ആസ്ഥാനത്ത് ബുധനാഴ്ച സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി. നിയമവിരുദ്ധമായ സസ്പെൻഷൻ പിൻവലിക്കണമെന്ന് സംസ്കൃത സർവകലാശാല സ്റ്റാഫ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗവും സ്റ്റാഫ് അസോസിയേഷൻ വർക്കിങ് പ്രസിഡൻറ് ഡോ. എ. വിജയകുമാർ, വൈസ് പ്രസിഡൻറ് എൻ.സി. ആനി എന്നിവരും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നീതി ആവശ്യപ്പെട്ട് ചാൻസലർകൂടിയായ ഗവർണർക്ക് പരാതി നൽകുമെന്നും ഇരുവരും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.