നെടുമ്പാശ്ശേരി: പ്രളയത്തെ തുടർന്ന് പെരിയാറിൽ എത്രത്തോളം മണൽ കൂടുതൽ അടിഞ്ഞിട്ടുണ്ടെന്നതിനെക്കുറിച്ച് പഠനം നടത്താൻ ഏജൻസിയെത്തുന്നു. മാർച്ച് അവസാനത്തോടെ പഠനം നടത്താനാണ് തീരുമാനം. കൊച്ചിയിലെ സെൻറർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെൻറാണ് പെരിയാറിെൻറ 56 കിലോമീറ്റർ ചുറ്റളവിൽ പഠനം നടത്തുക. കിലോമീറ്ററിന് 14,000 രൂപയോളമാണ് ഏജൻസി പ്രതിഫലമായി ആവശ്യപ്പെട്ടിട്ടുള്ളതെന്നറിയുന്നു. ശാസ്ത്രീയ രീതികളുപയോഗിച്ചാണ് ഏജൻസി പഠിക്കുന്നത്. റിപ്പോർട്ട് തയാറാക്കി റിവർ മാനേജ്മെൻറ് കൂടി പരിശോധിച്ചശേഷമാണ് സർക്കാറിന് കൈമാറുക. മണൽവാരൽ പുഴയുടെ ആവാസവ്യവസ്ഥയെ ബാധിക്കുമോ എന്നതുൾപ്പെടെ പഠനവും നടത്താനാണ് തീരുമാനം. മണലിെൻറ ആധിക്യം കൂടിയതോടെ പെരിയാറിെൻറ പല ഭാഗങ്ങളിലും തെളിനീർ രൂപപ്പെട്ടുവരുന്നുണ്ട്. ഇതോടൊപ്പം മൂവാറ്റുപുഴയാറിലും പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പെരിയാറിൽ അടിഞ്ഞ മണൽ നിത്യേനയെന്നോണം ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി വലിയതോതിലാണ് വാരിക്കൊണ്ടുപോകുന്നത്. പൊലീസിേൻറയും റവന്യൂ ഉദ്യോഗസ്ഥരുടെയും മൗനാനുവാദവും ഇതിനുണ്ട്്. മണൽവാരൽ തടയുന്നതിന് പ്രകൃതി സ്നേഹികളെ ഉൾപ്പെടുത്തി ജനമൈത്രി പൊലീസിെൻറ പേട്രാളിങ്ങിന് തയാറായാൽ ബോട്ടുകൾ വാടകയ്ക്കെടുത്ത് നൽകുന്നതിന് പെരിയാർ തീരത്തെ ചില െറസിഡൻറ്സ് അസോസിയേഷനുകൾ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അധികൃതരാരും ഉണരുന്നില്ല. ബേബി കരുവേലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.